
Malayalam Breaking News
അലസാൻഡ്രയും സുജോയും തമ്മിലുള്ളത് യഥാർത്ഥ പ്രണയമോ? തെളിവുകൾ നിരത്തി രജിത് കുമാർ..
അലസാൻഡ്രയും സുജോയും തമ്മിലുള്ളത് യഥാർത്ഥ പ്രണയമോ? തെളിവുകൾ നിരത്തി രജിത് കുമാർ..
Published on

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ മറ്റൊരു പ്രണയം തുടങ്ങിയത് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് .ആദ്യ സീസണിലെ പ്രണയ കാഴ്ചകൾ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ ഈ സീസണിൽ എന്തൊക്കെ കാണേണ്ടി വരും എന്ന ചിന്തയിലാണ് പ്രേക്ഷകർ ഉള്ളത്. അലസാൻഡ്രയും സുജോയുമാണ് ആ പ്രണയ ജോഡികൾ .ഇവർ തമ്മിൽ പ്രണയത്തിലല്ല മറിച്ച് ഷോയിൽ നിലനിൽക്കാൻ വേണ്ടിയുള്ള വഴിയാണ് എന്നും പറയുന്നവരുണ്ട്. എന്നാൽ ഇതിനിടയിൽ അലസാൻഡ്രയോട് സുജോയ്‍ക്ക് പ്രണയമുണ്ടെന്ന് രജിത് കുമാര്‍ കണ്ടുപ്പിടിച്ചിരിക്കുകയാണ്.
ഈ കണ്ടുപ്പിടിത്തത്തിൽ മറ്റുള്ളവർ ഞെട്ടുകയും ചെയ്തു. രജിത് കുമാറും സുജോയും തമ്മില്‍ സംസാരിക്കുകയായിരുന്നു . അതിനിടയിലായിരുന്നു അലസാൻഡ്ര അതുവഴി പോയത്. അപ്പോള്‍ സുജോ, രേഷ്‍മ എന്നു വിളിച്ചു . തിരിച്ചുവന്ന അലസാൻഡ്ര, സുജോ തന്റെ പേര് തെറ്റിച്ചുവിളിച്ചത് എന്തെന്ന് ചോദിക്കുന്നു. ഇവന്റെ പേര് പലരും തെറ്റിച്ചുവിളിക്കുന്നു. താനാണ് പേര് എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കുന്നത്. എന്നാല്‍ ഇവനോ തന്നെ രേഷ്‍മ, അര്‍ച്ചന, എലീന എന്നൊക്കെ പേര് തെറ്റിച്ചുവിളിക്കുമെന്നും അലസാൻഡ്ര വ്യക്തമാക്കി . തന്റെ പേര് സുജോയ്‍ക്ക് അറിയില്ലെന്നും അലസാൻഡ്ര പരിഭവിച്ചു.
അപ്പോഴായിരുന്നു രജിത് കുമാറിന്റെ ഇടപെടൽ. വിഷമം തോന്നില്ലെങ്കില്‍ ഒരു കാര്യം പറയാം എന്ന ജാമ്യ തോടെയായിരുന്നു രജിത് കുമാർ കാര്യം പറയുന്നത് . നിന്നോട് പേര് തെറ്റിച്ചുപറയുമ്പോഴേ നിനക്ക് ദേഷ്യമുണ്ടാകൂ. അപ്പോഴേ അവന് ഒരു ഇത് ഉണ്ടാകു. മോളുടെ പേര് അലസാൻഡ്രെ എന്ന് കൃത്യമായി വിളിക്കുമ്പോള്‍ അതിനു ഒരു സുഖവുമില്ല.
സ്വാഭാവികമായി തെറ്റിച്ചുവിളിക്കുമ്പോള്‍ നിന്റെ ഉള്ളില്‍ ഒരു ദേഷ്യമുണ്ടാകൂവെന്നും അലസാൻഡ്രയോട് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ വേറെ ആരെയെങ്കിലും ആണെങ്കില്‍ താൻ അത് വിശ്വസിച്ചേനെ, ഇവന് ആ പേര് ഓര്‍മ്മയില്ലാത്തതുകൊണ്ടാണ് എന്ന് എനിക്ക് ശരിക്കും അറിയാം എന്ന് പറഞ്ഞ് അലസാൻഡ്ര പോകുകയും ചെയ്‍തു. എന്നാല്‍ പേര് ഓര്‍മ്മയുണ്ടോയെന്ന് നീ സ്ഥാപിച്ചു നോക്കുകയല്ലേ എന്ന് രജിത് കുമാര്‍ ചോദിച്ചപ്പോള്‍ ആ അതെയെന്ന് അലസാൻഡ്ര പറഞ്ഞു. കൊച്ചു കള്ളീയെന്നും രജിത് കുമാര്‍ പറഞ്ഞു. ഒറ്റച്ചവിട്ടു ഞാൻ വെച്ചുതരും എന്നായിരുന്നു സുജോയോട് രജിത് കുമാര്‍ പറഞ്ഞത്. അഭിനയം, കംപ്ലീറ്റ് അഭിനയം, ഞാനാണ് അന്ന് ആദ്യം പറഞ്ഞത്, അന്ന് നീ എന്നെ തേച്ച് ഒട്ടിച്ചുവെന്നും സുജോയോട് പറയുകയുണ്ടായി .
big boss malayalam
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...