
Malayalam
മേക്കപ്പ് ഇടാറില്ലെന്ന് സാനിയ; കിടിലൻ മറുപടിയുമായി റിമിടോമി!
മേക്കപ്പ് ഇടാറില്ലെന്ന് സാനിയ; കിടിലൻ മറുപടിയുമായി റിമിടോമി!

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍.റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ചിലതൊക്കെ വലിയ രീതിയിൽ വിവാദം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതാ സാനിയയുടെ വീഡിയോയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. റിമി ടോമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു സാനിയ .
മേക്കപ്പ് ഇടാതെ ഇന്റർവ്യൂന് പോയിരുന്നിട്ടുണ്ടോ എന്ന റിമിയുടെ ചോദ്യത്തിന് താൻ മേക്കപ്പ് അധികം ഉപയോഗിക്കാറില്ലെനന്നായിരുന്നു മറുപടി . ഇത് കേട്ടയുടൻ റിമി അതിശയിക്കുകയായിരുന്നു. താൻ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെടുത്താൻ മുഖത്ത് കൈകൾ കൊണ്ട് അമർത്തി തുടച്ചു കാണിക്കുകയും ചെയ്തു. താൻ അധികം മേക്കപ്പ് ഉപയോഗിക്കാറില്ലെന്നും സാനിയ പറയുന്നു
സാനിയയുടേത് വളരെ നല്ല സ്കിൻആണ് . ലിപ്സ്റ്റിക് ഇട്ടാൽത്തന്നെ വളരെയധികം മേക്കപ്പ് ഇട്ടിട്ടുണ്ടെന്നാണ് പൊതുവേയുള്ള ഒരു ധാരണയെന്നും റിമി മറുപടിയും പറഞ്ഞു.
ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഏറ്റവുമൊടുവിൽ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാനിയയ്ക്ക് ഒപ്പം റോഷനും ഗബ്രിയും മെറിൻ ഫിലിപ്പും അതിഥികളായിരുന്നു .‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് റോഷനെങ്കിൽ പ്രണയ മീനുകളുടെ കടൽ’ എന്ന ചിത്രത്തിലെ നായക വേഷത്തിലാണ് ഗബ്രിയ തിളങ്ങിയത്. ഹാപ്പി സർദാർ’ എന്ന ചിത്രത്തിൽ കാളിദാസിന്റെ നായികയായിരുന്നു മെറിൻ ഫിലിപ്പ് എത്തിയത്
saniya
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...