
Malayalam
ഇനിയും മന്ദബുദ്ധിയെന്ന് വിളിച്ച് ക്ഷമ പരീക്ഷിക്കരുത്;രജിത് കുമാറിന് സുജോയുടെ താക്കീത്!
ഇനിയും മന്ദബുദ്ധിയെന്ന് വിളിച്ച് ക്ഷമ പരീക്ഷിക്കരുത്;രജിത് കുമാറിന് സുജോയുടെ താക്കീത്!

മലയാളികൾക്കിടയിൽ ചർച്ചാവിഷയമാകുകയാണ് ബിഗ്ബോസ് സീസൺ 2.ആദ്യ ദവസങ്ങളിൽ ശാന്തമായി പോയ പരിപാടിയിൽ ഇപ്പോൾ ചില പൊട്ടലും ചീറ്റലും ഒക്കെ അഭിമുഘീകരിക്കുകയാണ്.പരസ്പരം പരിചയപ്പെടുത്തകുന്ന ടാസ്കിൽ രജിത് കുമാറിന്റെ ചില വെളിപ്പെടുത്തലുകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.ഇപ്പോൾ വീണ്ടും അദ്ദേഹം വാർത്തകളിൽ ഇടം പിടിക്കുകയാണ്.സുജോ മാത്യുവും രജിത് കുമാറം തമ്മിലുള്ള ബിഗ്ബോസ് ഹൗസിലെ സംഭാഷണമാണ് ഇപ്പോൾ വർത്തയാകുന്നത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇവര്‍ രണ്ടുപേരും മാത്രമായി സംസാരിക്കുന്നതിനിടെ
മന്ദബുദ്ധിയെന്ന് വിളിക്കരുതെന്നും അങ്ങനെ തന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും രജിത് കുമാറിനോട് സുജോ മാത്യു പറയുന്നു.
ബിഗ് ബോസ് മലയാളം സീസണ് രണ്ടില്‍ നിലവില്‍ മികച്ച മത്സരാര്ഥികളില് ഒരാളാണ് രജിത് കുമാര്‍. ബിഗ് ബോസിലെ ടെയിമിംഗ് രീതികളെക്കുറിച്ച് ഏകദേശം മനസിലാക്കിയതുപോലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പെരുമാറ്റം. സുജോയോട് ഒരു സാങ്കല്പിക ചോദ്യം ചോദിക്കുകയായിരുന്നു രജിത്. അത് ഇങ്ങനെയായിരുന്നു. നിങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് സങ്കല്പിക്കുക. ഭാര്യയുടെ അടുത്ത ബന്ധുവിന്റെ കല്യാണമുള്ള ദിവസം തന്നെയാണ് നിങ്ങള്‍ക്ക് പാരീസിലെ ലോകപ്രശസ്തമായ ഫാഷന്‍ വീക്കില്‍ പങ്കെടുക്കേണ്ടതും. കല്യാണത്തിന് പോകണമെന്നാണ് ഭാര്യയ്ക്ക്. നിങ്ങള്‍ ഏത് തെരഞ്ഞെടുക്കുമെന്നായിരുന്നു സുജോയോടുള്ള രജിത്തിന്റെ ചോദ്യം.
ഭാര്യയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു സുജോയുടെ ആദ്യ മറുപടി. അത് ആരും പറയുന്ന മറുപടിയാണെന്നും സ്വന്തമായി ചിന്തിക്കാതിരിക്കാന്‍ നിങ്ങള്‍ മന്ദബുദ്ധിയൊന്നുമല്ലല്ലോ എന്നായിരുന്നു രജിത്തിന്റെ മറുചോദ്യം. ഇതില്‍ പ്രകോപിതനായ സുജോ എതിര്‍പ്പ് ഉയര്‍ത്തുകയായിരുന്നു. മന്ദബുദ്ധിയെന്ന് വിളിക്കരുതെന്നും ക്ഷമ പരീക്ഷിക്കരുതെന്നും സുജോ പറഞ്ഞതോടെ രജിത് കുമാര്‍ പിന്‍വാങ്ങുകയായിരുന്നു.
മികച്ച പ്രേക്ഷാഭിപ്രായമാണ് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നത്. ആദ്യ സീസണിന് തുടക്കത്തില്‍ കുറച്ച് പാളിച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടാം സീസണില്‍ വളരെ ശാന്തമായിട്ടാണ് ഷോ മുന്നോട്ട് നീങ്ങുന്നത്. ബിഗ് ബോസ് ആരംഭിച്ച് ഒരു ആഴ്ച പൂര്‍ത്തിയാകാന്‍ പോകുകയാണ്. അംഗങ്ങള്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും ഇതുവരെയുണ്ടായിട്ടില്ല.
about sujo and rajith kumar bigboss
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...