
Malayalam Breaking News
ദുരൂഹത നിറഞ്ഞ ഇരുട്ട്;വീണ്ടും കിടിലൻ ലുക്കുമായി മമ്മുട്ടി!
ദുരൂഹത നിറഞ്ഞ ഇരുട്ട്;വീണ്ടും കിടിലൻ ലുക്കുമായി മമ്മുട്ടി!
Published on

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും,മെഗാസ്റ്റാർ മമ്മുട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.സിനിമയുടെ പുതിയ ചിത്രമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ഒപ്പം ചിത്രം പ്രേക്ഷകരിൽ ഞെട്ടിക്കുന്ന അനുഭൂതിയാണ് നൽകുന്നത്.ദുരൂഹത നിറഞ്ഞ ഈ ചിത്രത്തിനൊപ്പം തന്നെ “ദ പ്രീസ്റ്റ്”എന്ന സിനിമയുടെ പേരും വെളിപ്പെടുത്തിട്ടുണ്ട്.കൂടാതെ ചിത്രത്തിലൂടെ വ്യക്തമാകുന്നത് ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത് എന്നാണ്.
ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.മാത്രവുമല്ല മൊത്തത്തിൽ ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.പ്രേക്ഷകർക്കു വളരെ സസ്പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവർത്തകരും കൂട്ടിച്ചേർക്കുന്നുണ്ട്.
സിനിമ സംവിധാനം ചെയുന്നത് നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് എന്നുളത് മറ്റൊരു പ്രത്യകതയാണ്.കൂടാതെ സംവിധായകന് ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍.ചിത്രം “ബി.ഉണ്ണിക്കൃഷ്ണന്, ആന്റോ ജോസഫ്” എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുക.കഴിഞ്ഞ ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരഭിച്ചെന്ന വാർത്ത വൈറലായിരുന്നു.മാത്രമല്ല “‘കുഞ്ഞിരാമായണം’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ” എന്നിവർ ചേർന്നാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.മറ്റൊരു കാര്യം സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ എന്നണതാണ്.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടവർ സിനിമയിലെ പ്രധാന താരങ്ങളായി എത്തുമ്പോൾ മമ്മൂട്ടിക്കും, മഞ്ജുവിനുമൊപ്പം ഇഷ്ട്ട നായിക നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.മാത്രവുമല്ല വളരെ കരുത്തുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിക്കും,മഞ്ജുവിനും സിനിമയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കൂടാതെ 2020 ൽ തന്നെ സിനിമ റിലീസ് ചെയ്യും.
about mammootty and manju warrier
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...