
Tamil
ചാർലി ഇനി തമിഴിലേക്ക്;ദുല്‍ഖറായി മാധവന്;നായികയാവാൻ മലയാളത്തിലെ ഒരു സൂപ്പർ താരം!
ചാർലി ഇനി തമിഴിലേക്ക്;ദുല്‍ഖറായി മാധവന്;നായികയാവാൻ മലയാളത്തിലെ ഒരു സൂപ്പർ താരം!

മോളിവുഡിൽ ദുൽഖറിന്റെ അഭിനയ വിസ്മയത്തെ കാഴ്ചവെച്ച സിനിമയായിരുന്നു ചാർലി,മാത്രവുമല്ല 2015- ല്‍ മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ചിത്രവുമായിരുന്നു. ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയ്ക്കും ഉള്‍പ്പടെ ചിത്രത്തിന് മുന്നിലും പിന്നിലും പ്രവൃത്തിച്ചവര്‍ക്ക് സംസ്ഥാന പുരസ്കാരങ്ങളുള്‍പ്പടെ പല പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു.അതിനൊപ്പം തന്നെ ഈ സിനിമ മറ്റ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു.ഇപ്പോഴിതാ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ റീമേക്ക് എത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്,മാത്രവുമല്ല മാര എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ചാര്‍ലിയായി എത്തുന്നത് ആര് മാധവനാണ്.മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുല്‍ഖറായി മാധവന് എത്തുമ്പോള്‍ ഇഞ്ചോടിഞ്ചു മാറ്റുരയ്ക്കുന്ന ആ ഊര്‍ജ്ജ്വസ്വലയായ നായിക ആരായിരിക്കും എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.എന്നാൽ പുറത്തു വരുന്നത് ശ്രദ്ധ ശ്രീനാഥാണ് പാര്‍വ്വതി അവതരിപ്പിച്ച ടെസ്സ എന്ന ശക്തമായ ആ കഥാപാത്രമായി എത്തുന്നത് എന്നാണ്.
ചിത്രത്തിൽ വലിയ താരങ്ങൾ തന്നെ എത്തുന്നുണ്ട്,കൂടാതെ മലയാളത്തിന്റെ പ്രിയ താരം “സു സു സുധി വാത്മീകം, ഇടി, ലക്ഷ്യം, അച്ചായന്‍സ്, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശിവദ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നണ്ട്.ഈ താരമെത്തുന്നത് അപര്‍ണ ഗോപിനാഥ് അവതരിപ്പിച്ച ഡോ. കനിയുടെ റോളിലാണ് എന്നാണ് വിവരം.ശിവദ “നെടുംചാലില്‍, അതേ കണങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ സുപരിചിതയുമാണ്.സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കല്കി എന്ന ഹ്രസ്വ ചിത്രത്തിലൂടെ എത്തിയ ദിലീപ് കുമാര്‍ ആണ് മാര സംവിധാനം ചെയ്യുന്നത്.ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്ടറിയുടെ തിരക്കുകളിലാണ് മാധവന്.കൂടാതെ, അത് പൂര്‍ത്തിയായാല്‍ ഉടന്‍ മാരയിലേക്ക് കടക്കും.
about charlie movie
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...