Connect with us

ശരീരത്തില്‍ ശൂലം കുത്തിക്കയറ്റിയും മണ്ണിലിട്ട ചോറ് വാരിക്കഴിച്ചും ആരാധകര്‍; താരാരാധന മൂത്ത് പേക്കൂത്ത് നടത്തുന്നുവെന്ന് വിമർശനം!

Tamil

ശരീരത്തില്‍ ശൂലം കുത്തിക്കയറ്റിയും മണ്ണിലിട്ട ചോറ് വാരിക്കഴിച്ചും ആരാധകര്‍; താരാരാധന മൂത്ത് പേക്കൂത്ത് നടത്തുന്നുവെന്ന് വിമർശനം!

ശരീരത്തില്‍ ശൂലം കുത്തിക്കയറ്റിയും മണ്ണിലിട്ട ചോറ് വാരിക്കഴിച്ചും ആരാധകര്‍; താരാരാധന മൂത്ത് പേക്കൂത്ത് നടത്തുന്നുവെന്ന് വിമർശനം!

തമിഴകം ആകാംഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ചിത്രമായിരുന്നു ദർബാർ.സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് തീയ്യറ്ററുകളിൽ എത്തിയത്.പൊതുവെ രജനീകാന്തിന്റെ ചിത്രത്തിനുള്ള എല്ലാ ആവേശവും ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുകയും ചെയ്തു.എന്നാൽ ഇത്തിരി കൂടി പോയോ എന്നാണ് സംശയം.എന്തായാലും ‘ദര്‍ബാറിന്റെ’ വിജയത്തിനായി മധുരയിലെ അമ്മന്‍ കോവിലില്‍ പ്രത്യേക പൂജയും വഴിപാടും ഒരുകൂട്ടം ആരാധകര്‍ നടത്തുന്ന ആരാധകരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് ഇപ്പോൾ വൈറലാകുന്നത്.പ്രിയതാരത്തിനായി ശരീരത്തില്‍ ശൂലം കുത്തിക്കയറ്റിയും മണ്ണിലിട്ട ചോറ് വാരിക്കഴിച്ചും ആരാധകര്‍ വഴിപാടുകൾ നടത്തുകയാണ് .സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.ആരാധകര്‍ താരാരാധന മൂത്ത് പേക്കൂത്ത് നടത്തുന്നുവെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്.

ആരാധകര്‍ വിവിധ ശരീര ഭാഗങ്ങളില്‍ ശൂലം തറച്ച് വഴിപാട് നടത്തുകയും ‘മാന്‍ സോര്‍’ എന്ന ആചാരം അനുഷ്ഠിക്കുകയും ചെയ്തു. 15 ദിവസം വൃതം എടുത്ത് വൃതം അവസാനിക്കുന്ന ദിവസം തറയില്‍ ഭക്ഷണം കഴിക്കുന്ന ഒരു പ്രത്യേക അനുഷ്ഠാനമാണ് മാന്‍ സോര്‍. ‘ഞങ്ങള്‍ 15 ദിവസം വ്രതം എടുത്താണ് മാന്‍ സോര്‍ അനുഷ്ഠിച്ചത്. ഇത് തീര്‍ച്ചയായും സിനിമയെ വിജയത്തിലെത്തിക്കും’. കോവിലില്‍ സിനിമക്ക് വേണ്ടി വഴിപാട് ചെയ്ത ആരാധകന്‍ പറഞ്ഞു.അതേസമയം, സിനിമക്ക് വേണ്ടി മാത്രമല്ല വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ താരത്തിന്റെ വിജയത്തിന് വേണ്ടി കൂടിയാണ് ഈ വഴിപാടുകളെന്ന് ആരാധകര്‍ പറഞ്ഞു.

എആര്‍ മുരുകദോസ് സംവിധാനം ചെയ്ത് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകവേഷത്തില്‍ എത്തിയ എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍.ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ രജനിയുടെ നായികയായി എത്തിയത്. വിവേകാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദർ. ഛായാഗ്രഹണം സന്തോഷ് ശിവൻ. നിർമാണം ലൈക പ്രൊഡക്‌ഷൻസ്. രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്‍.ജെ. സൂര്യ വില്ലൻ കഥാപാത്രത്തിലെത്തുന്നു. നയൻതാരയാണ് നായിക.27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദർബാർ. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. അതേസമയം ദളപതി വിജയുടെ സര്‍ക്കാറിന് ശേഷമാണ് രജനി ചിത്രവുമായി ഏആര്‍ മുരുകദോസ് എത്തുന്നത്.

തലൈവർ സ്റ്റൈലായി വന്നാൽ അത് ബില്ല, മാസായി വന്നാൽ ബാഷ, ക്ലാസായി വന്നാൽ കബാലി… ഇവയെല്ലാം ഒരുമിച്ച് വന്നാൽ അത് ദർബാർ എന്നാണ് ആരാധകസാക്ഷ്യം. മുംബൈ അധോലോകത്തെ മയക്കുമരുന്ന് മാഫിയയെ പെൺവാണിഭത്തെ എല്ലാം സിനിമ സമീപിക്കുന്നു. അധോലോക നായകൻമാരെ എൻകൗണ്ടർ ചെയ്യുന്ന അരുണാചലം സമീപകാലത്തെ എവിടെയോ ഓർമപ്പെടുത്തുന്നുണ്ട്. എന്നാൽ അവിടെ രജനികാന്ത് എന്ന നായകനിലൂടെ അതിന് പുതിയ മാനം നൽകുന്നു സംവിധായകൻ എ.ആർ മുരുകദോസ്.

about darbar tamil movie

More in Tamil

Trending

Recent

To Top