Connect with us

‘വിജയ്’യെയും തട്ടി താഴെയിട്ട് ഞാന്‍ വഴുതി വീഴുമോ എന്ന ഭയമുണ്ടായിരുന്നു;ഓർമ പങ്കുവെച്ച് ഭൂമിക ചൗള!

Tamil

‘വിജയ്’യെയും തട്ടി താഴെയിട്ട് ഞാന്‍ വഴുതി വീഴുമോ എന്ന ഭയമുണ്ടായിരുന്നു;ഓർമ പങ്കുവെച്ച് ഭൂമിക ചൗള!

‘വിജയ്’യെയും തട്ടി താഴെയിട്ട് ഞാന്‍ വഴുതി വീഴുമോ എന്ന ഭയമുണ്ടായിരുന്നു;ഓർമ പങ്കുവെച്ച് ഭൂമിക ചൗള!

തെന്നിന്ത്യൻ നായിക ഭൂമിക ചൗള ഏവരുടെയും പ്രിയ താരമാണ് കൂടാതെ തമിഴിലും ,മലയാളത്തിലും തുടങ്ങി എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമാണ് ഭൂമിക.ഇപ്പോഴിതാ ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രമാണ് തനിക്ക് സിനിമാ കരിയര്‍ ഉണ്ടാക്കി തന്നത് എന്ന് തെന്നിന്ത്യന് താരം ഭൂമിക ചൗള പറയുന്നു.മാത്രമല്ല യുവകുടു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച ഭൂമിക ശ്രദ്ധിയ്ക്കപ്പെട്ടത് തമിഴില്‍ ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ബദ്രി എന്ന ചിത്രത്തിലൂടെയായിരുന്നു.ദളപതി വിജയ്ക്കും സംവിധായകന്‍ അരുണിനുമൊപ്പമുള്ള അഭിനയാനുഭവം രസകരമായിരുന്നു എന്ന് ഭൂമിക കൂട്ടിച്ചേർത്തതിനോടപ്പം മറ്റൊരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണിപ്പോൾ താരം.ആ ചിത്രത്തില്‍ എന്റെ ആദ്യ ഷോട്ട് ഏതായിരുന്നു എന്നെനിക്ക് കൃത്യമായി ഓര്‍മയില്ലെങ്കിലും എന്നാൽ, ഒരു ഗാനരംഗത്ത് സംഭവിച്ച ഷോട്ട് ഇപ്പോഴും കൃത്യമായി ഓര്‍മയിലുണ്ട്- ഭൂമിക ഓര്‍ത്ത് പറയുന്നു.

ഇന്നും ഓരോ പ്രേക്ഷകരും മൂളിനടക്കുന്ന ഗാനമാണ് ”കാതല്‍ സൊല്‍വത്…” ഈ പാട്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു അപ്പോഴാണ് ഒരു പ്രത്യേക സീനില്‍ ഞാന്‍ വിജയിയുടെ പുറത്ത് വന്ന് വീഴുന്നതാണ് രംഗം. പക്ഷെ എന്റെ കാല്‍ വഴുതി, വിജയ് യെയും തട്ടി താഴെയിട്ട് വീഴുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നെങ്കിലും ദൈവഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് താരം പറയുന്നു.

തന്റെ കൂടെ അഭിനയിക്കാന്‍ നല്ലൊരു കോ- സ്റ്റാറാണ് വിജയെന്നും,താരത്തിന്റെ കൂടെ ഒരുമിച്ച് അഭിനയിക്കുന്നവരെ വളരെ അധികം സഹായിക്കുമെന്നും, ലൊക്കേഷനില്‍ വച്ച് ഖുഷി എന്ന ചിത്രത്തെ കുറിച്ച് വിജയ് എന്നോട് സംസാരിക്കുമായിരുന്നെന്നും നടി പറയുന്നു, മാത്രമല്ല ബദ്രിയ്ക്ക് ശേഷം ഞാന്‍ ചെയ്തത് ഖുഷി എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് എന്നത് തികച്ചും യാദൃശ്ചികം- ഭൂമിക ചൗള തന്റെ ആദ്യകാലം ഓര്‍ത്തെടുത്ത് പറഞ്ഞു.

about bhumika chawla talk about vijay

More in Tamil

Trending

Recent

To Top