
Malayalam Breaking News
മമ്മൂട്ടിയുടെ നായികയായിവീണ്ടും മീന; ഷൈലോക്കിന്റെ ആഘോഷ പോസ്റ്റര്‍ പുറത്ത്!
മമ്മൂട്ടിയുടെ നായികയായിവീണ്ടും മീന; ഷൈലോക്കിന്റെ ആഘോഷ പോസ്റ്റര്‍ പുറത്ത്!
Published on

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ പുതിയ പോസ്റ്റർ പുറത്ത് . ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനായാണ് എത്തുന്നത്. മമ്മൂട്ടി യ്ക്ക് ഒപ്പം രാജ്കിരണ്, മീന തുടങ്ങിയവരെ കാണിച്ചുകൊണ്ടുളള ആഘോഷ പോസ്റ്ററാണ് പുറത്തുവന്നത്.
രാജ്കിരണ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഷൈലോക്ക്. മമ്മൂക്കയുടെ ആക്ഷന്‍ രംഗം കാണിച്ചുകൊണ്ടുളള പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറക്കാർ
പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
പലിശക്കാരനായി നെഗറ്റീവ് സ്വഭാവമുളള റോളിലാണ് മമ്മൂട്ടി എത്തുന്നത്. ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. മലയാളത്തിനൊപ്പം തമിഴില്‍ കുബേരന് എന്ന പേരിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഗോപി സുന്ദറാണ് ഷൈലോക്കിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.
mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...