
Malayalam Breaking News
മാസ്സ് ലുക്കിൽ മമ്മൂട്ടി; ഷൈലോക്കിന്റെ പുതിയ പോസ്റ്റർ!
മാസ്സ് ലുക്കിൽ മമ്മൂട്ടി; ഷൈലോക്കിന്റെ പുതിയ പോസ്റ്റർ!
Published on

തരംഗമാകാൻ ഷൈലോക്കിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച ചിത്രം മാമാങ്കം റിലീസ് കാരണം മാറ്റിവെക്കുകയായിരുന്നു. ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പാണ് ആരാധകരിൽ നിന്നും സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
മമ്മൂക്കയുടെ ആക്ഷന്‍ രംഗം കാണിച്ചുകൊണ്ടുളള പുതിയൊരു പോസ്റ്റർ ഇപ്പോൾ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംഘട്ടന രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് ഷൈലോക്ക് ഒരുക്കിയിരിക്കുന്നത്. പലിശക്കാരനായി നെഗറ്റീവ് സ്വഭാവമുളള റോളിലാണ് മമ്മൂട്ടി എത്തുന്നത്. മെഗാസ്റ്റാറിനൊപ്പം തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നു. മീന നായികയാവുന്ന സിനിമയില്‍ ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. മലയാളത്തിനൊപ്പം തമിഴില്‍ കുബേരന് എന്ന പേരിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഗോപി സുന്ദറാണ് ഷൈലോക്കിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.
mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...