
Malayalam Breaking News
ബോക്സ് ഓഫീസിൽ പോരാട്ടത്തിനായി ഒരുങ്ങി മമ്മുട്ടിയും മോഹൻലാലും!
ബോക്സ് ഓഫീസിൽ പോരാട്ടത്തിനായി ഒരുങ്ങി മമ്മുട്ടിയും മോഹൻലാലും!
Published on

ഏറ്റവും പുതിയതായി മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിഗ്ബ്രദർ.സിനിമയിൽ കിടിലൻ ഗറ്റപ്പിലാണ് മോഹൻലാൽ എത്തുന്നതെന്ന എന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.പുതിയ വർഷത്തിലെ ആദ്യ മാസത്തിൽ തന്നെ ഒരു വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് മോളിവുഡ്.മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹൻലാലും,മമ്മൂട്ടിയും ഈ മാസം തങ്ങളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. രണ്ടു ചിത്രങ്ങളും ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന മാസ്സ് ചിത്രങ്ങൾ ആണെന്ന പ്രത്യേകതയും ഉണ്ട്. ഇതിൽ ആദ്യം എത്തുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബിഗ് ബ്രദർ ആണ്.
കൂടാതെ ലോകമെങ്ങും കാത്തിരികയാണ് ചിത്രത്തിനായി കാരണം സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആയതുകൊണ്ടുകൂടെയാണ്.കൂടാതെ ചിത്രം ജനുവരി പതിനാറിന് ആഗോള റിലീസ് ആയി എത്തും. മോഹൻലാൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രയ്ലർ, പോസ്റ്ററുകൾ, ഒരു വീഡിയോ സോങ് എന്നിവ സൂപ്പർ ഹിറ്റായി കഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓവർസീസ് റിലീസിന് ആണ് ബിഗ് ബ്രദർ ഒരുങ്ങുന്നത്.
ഒപ്പം തന്നെ മത്സരത്തിനൊരുങ്ങികൊണ്ട് തന്നെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഷൈലോക്ക് എത്തുന്നത് ജനുവരി 23 ന് ആണ്.” മാസ്റ്റർ പീസ്,രാജാധിരാജ,” എന്നീ ചിത്രങ്ങൾ ഒരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം പുതുമുഖങ്ങൾ ആയ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് രചിച്ചത്. മമ്മൂട്ടി ഒരു പലിശക്കാരൻ ആയി എത്തുന്ന ഈ മാസ്സ് ചിത്രത്തിൽ തമിഴ് നടൻ രാജ് കിരണും നായക തുല്യമായ വേഷം ചെയ്യുന്നു.കൂടാതെ ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും പോസ്റ്ററുകളും മമ്മൂട്ടി ആരാധകരെ ഏറെ ത്രസിപ്പിക്കുന്ന ശൈലിയിൽ ആണ് പുറത്തു വിട്ടത്. എന്തായാലും വമ്പൻ റിലീസിന് ആണ് ഈ രണ്ടു ചിത്രങ്ങളും ഒരുങ്ങുന്നത്.ആരാധകർ വളരെ വലിയ ആകാംക്ഷയാണ് നൽകുന്നത്.
about mammootty mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...