
Social Media
പ്രണയം തകർന്നപ്പോ വലിയൊരു പാഠം പഠിച്ചു;ഒപ്പം നിന്നത് ആ മാലാഖമാരെന്ന് ശ്രുതി ഹാസൻ!
പ്രണയം തകർന്നപ്പോ വലിയൊരു പാഠം പഠിച്ചു;ഒപ്പം നിന്നത് ആ മാലാഖമാരെന്ന് ശ്രുതി ഹാസൻ!
Published on

തെന്നിന്ത്യൻ സിനിമ ലോകത്തെ താരപുതിയാണ് ശ്രുതി ഹാസൻ.സകലകാല വല്ലഭൻ കമൽ ഹാസന്റെ മകൾ എന്ന രീതിയിലല്ലാതെ തന്റേതായ സ്ഥാനം ഉറപ്പിച്ച നായികയാണ് ശ്രുതി.വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരപുത്രി.തന്റെ മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് ശ്രുതിയും സിനിമയിലേക്ക് എത്തിയത്.താരം തമിഴിലൂടെയാണ് അരങ്ങേറിയതെങ്കിലും ബോളിവുഡ് ചിത്രത്തില്‍ നിന്നുള്ള അവസരവും ശ്രുതിയെ തേടിയെത്തിയിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്നും ശ്രുതി തെളിയിച്ചു മുന്നേറുകയാണ് താരം.
ശ്രുതി അടുത്തിടെ ആയി സോഷ്യൽ മീഡിയയിൽ ചർച്ചയായത് തന്റെ പ്രണയത്തിന്റെ പേരിലായിരുന്നു.തന്റെ കാമുകനായ മൈക്കല്‍ കോര്‍സലുമായുള്ള പ്രണയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞും താരപുത്രിയെത്തിയിരുന്നു. 2 വര്‍ഷത്തോളമായുള്ള പ്രണയമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരപുത്രി എത്തിയത് വാർത്തയിൽ ഇടം നേടിയിരുന്നു.
ശ്രുതി പറയുന്ന വാക്കുകളാണിപ്പോൾ വൈറലാകുന്നത്. പ്രണയപരാജയത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിചെന്നാണ് താരം പറയുന്നത്, 2019 ല്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും സ്വയം സ്നേഹിക്കുകയെന്നതാണ് താന്‍ പഠിച്ച വലിയ പാഠംമെന്നൊക്കെ താരം കൂട്ടിച്ചേർത്തു.പോയവര്ഷങ്ങള്ക്ക് നന്ദിയെന്നും, ജീവിതത്തിനും അതിലൂടെ ലഭിച്ച വലിയ മാറ്റങ്ങള്‍ക്കും താന്‍ നന്ദി പറയുന്നെന്നും പറഞ്ഞ് ശ്രുതി വാചാലയായി. മാറാന്‍ എളുപ്പമല്ല, എന്നാല്‍ മാറാതിരിക്കാനും കഴിയില്ല,പുതുപ്രതീക്ഷകളുമായിത്തന്നെയാണ് താനും പുതുവര്‍ഷത്തെ വരവേറ്റതെന്നും ശ്രുതി കുറിച്ചിട്ടുണ്ട്. സുന്ദരമായ സെല്‍ഫി ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശേഷാണ് ശ്രുതി പറഞ്ഞതിങ്ങനെയാണ് എല്ലാവരുടേയും ജീവിതത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും, സുഹൃത്തുക്കളുടെ രൂപത്തിലാണ് അവര്‍ പ്രത്യക്ഷപ്പെടാറുള്ളതെന്നും മാത്രം.. തന്റെ ജീവിതത്തിലെ മാലാഖമാരായ സുഹൃത്തുക്കളോടാണ് നന്ദിയും കടപ്പാടും ഉള്ളതെന്നും ശ്രുതി പറയുന്നു.വളരെ സുന്ദരമായൊരു അനുഭവമായിരുന്നു പ്രണയമെങ്കിലും അത് തകര്‍ന്നപ്പോഴുള്ള വേദനയും താന്‍ അനുഭവിച്ചിരുന്നു. ബ്രേക്കപ്പില്‍ നിന്നും പുറത്തുകടന്ന ശ്രുതി സിനിമയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.
about shruthi hasan
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...