
Malayalam
സഹായഹസ്തവുമായി ടോവിനോ.. കോടീശ്വരനിൽ നിന്നും ലഭിച്ച പണം സഹപ്രവർത്തകന് നൽകി…
സഹായഹസ്തവുമായി ടോവിനോ.. കോടീശ്വരനിൽ നിന്നും ലഭിച്ച പണം സഹപ്രവർത്തകന് നൽകി…

വേറിട്ട അഭിനയ മികവുകൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ടോവിനോ തോമസ്.അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം നേടുകയും ചെയ്തു.ഇപ്പോൾ മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായി തിളങ്ങുകയാണ്.കഴിഞ്ഞ ദിവസം സുരേഷ് ഗോപി അവതാരകനായി എത്തുന്ന നിങ്ങൾക്കുമാകാം കോടീശ്വരനിൽ താരം പങ്കെടുത്തിരുന്നു.മാത്രമല്ല പരിപാടിയിൽ 12 ലക്ഷം രൂപ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഈ തുക ടോവിനോ നല്കാൻ തീരുമാനിച്ചിരിക്കുന്നത് ഫോറൻസിക് എന്ന ചിത്രത്തിൽ തനിക്കൊപ്പം ജോലി ചെയ്ത ചിത്രത്തിന്റെ ആർട് ഡിപ്പാർട്മെന്റിലെ സുതൻ എന്ന വ്യക്തിക്ക് ആണ്. ചിത്രത്തിന്റെ സംവിധായകൻ ആയ അഖിൽ പോൾ ആണ് സഹപ്രവർത്തകന് വീട് വയ്ക്കാൻ ആണ് ഈ തുക ടോവിനോ നൽകുന്നത് എന്ന വിവരം പുറത്തുവിട്ടത്.
അഭിനയ മികവുകൊണ്ട് മാത്രമല്ല സാമൂഹ്യ സേവനം നടത്തുന്നതിലൂടെയും ടോവിനോ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു.പ്രളയ കാലത്തും അല്ലാതെയും നിരവധി നല്ല പ്രവർത്തികൾ ചെയ്ത് രംഗത്തെത്തിയത്. ഇപ്പോൾ കോടീശ്വരനിലൂടെ ഒരിക്കൽ കൂടി നന്മ നിറഞ്ഞ ഒരു പ്രവർത്തി കൊണ്ട് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുക്കുകയാണ് ഈ താരം. ടോവിനോയുടെ അടുത്ത റിലീസ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രമാണ്. ഇത് കൂടാതെ ഫോറൻസിക്, മിന്നൽ മുരളി, പള്ളി ചട്ടമ്പി, തല്ലുമാല , ഭൂമി, 563 ചാൾസ് സ്ട്രീറ്റ് എന്നീ ചിത്രങ്ങളും അടുത്ത വർഷം ടോവിനോ നായകനായി എത്തും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
tovino thomas in kodeeswaran
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...