Connect with us

ഹാട്രിക്ക് തിളക്കവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍….നിര്‍മ്മാണത്തില്‍ മുന്‍പന്തിയില്‍..

Malayalam

ഹാട്രിക്ക് തിളക്കവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍….നിര്‍മ്മാണത്തില്‍ മുന്‍പന്തിയില്‍..

ഹാട്രിക്ക് തിളക്കവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍….നിര്‍മ്മാണത്തില്‍ മുന്‍പന്തിയില്‍..

2019 അവസാനിക്കാൻ പോകുന്ന ഈ വേളയിൽ ഈ വർഷത്തെ ഏറ്റവും മികച്ച നിർമ്മാതാവ് ആരെന്ന്
ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ സാധിക്കും അത് ലിസ്റ്റിന്‍ സ്റ്റീഫനാണെന്ന്.കാരണം ഇപ്പോള്‍ കേരളത്തിലെ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന രണ്ടു ചിത്രങ്ങൾ കെട്ടിയോളാണെന്റെ മാലാഖയും,ഡ്രൈവിംഗ് ലൈസൻസും നിര്‍മ്മിച്ചിരിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.

ഈ വർഷം ആദ്യം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രമാണ് മാര്‍ഗംകളി.ആല്‍വിന്‍ ആന്റണിയോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ നിർമ്മിച്ചത്.പിന്നീട് പൃഥ്വിരാജ് നായകനായെത്തിയ ഓണ ചിത്രം ബ്രദേഴ്സ് ഡേയും ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ചു. ഈ രണ്ടു ചിത്രങ്ങളും തിയറ്ററില്‍ ശരാശരി അഭിപ്രായം മാത്രമാണ് നേടിയതെങ്കിലും ടോട്ടല്‍ ബിസിനസില്‍ രണ്ടു ചിത്രങ്ങളും വിജയചിത്രങ്ങള്‍ ആയിത്തീര്‍ന്നു.

പിന്നീട് ദളപതി വിജയ് നായകനായി എത്തിയ ബിഗില്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും കരുത്ത് കാണിച്ചു.ഈ തമിഴ് ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയും ഒരു തമിഴ് ചിത്രത്തിന്റെ കേരളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുകയും ചെയ്തു. പക്ഷെ വൈഡ് റിലീസ് ചട്ടങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ച് ലിസ്റ്റിനെ സംഘടന വിലക്കിയിരുന്നു .എന്നാല്‍ അതിലൊന്നും തളരാന്‍ അദ്ദേഹം തയ്യാറായില്ല.പിന്നാലെ നവംബറില്‍ ആസിഫ് അലി നായകനായ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഗംഭീര ചിത്രം തിയറ്ററുകളില്‍ എത്തിച്ചായിരുന്നു ലിസ്റ്റിന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

മാലാഖ തിയറ്ററില്‍ വിജയകരമായി അമ്പത് ദിവസം പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെ ലിസ്റ്റിന്‍ നിര്‍മിച്ച അടുത്ത ചിത്രവും വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്. പ്രിഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ഈ വര്‍ഷത്തെ ക്രിസ്ത്മസ് വിന്നര്‍ ആണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കളാണ്.

മാജിക്ക് ഫ്രെയിംസ് എന്ന ബ്രാന്‍ഡ് മലയാളികള്‍ക്ക് എത്രത്തോളം പ്രാധാന്യം നിറഞ്ഞതാണ് എന്ന് കാണിക്കുന്ന മറ്റൊരു ഗംഭീര വര്‍ഷം.ഈ വര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം അടുത്ത വര്‍ഷവും ലിസ്റ്റിനെ തേടി ഒരു പിടി നല്ല ചിത്രങ്ങള്‍ എത്തുന്നുണ്ട്.ഈ വര്‍ഷത്തെ പോലെ തന്നെ അടുത്ത വര്‍ഷവും ലിസ്റ്റിന് ഒരു മനോഹര വര്‍ഷം സമ്മാനിക്കട്ടെയെന്ന് സിനിമാ ഡാഡി ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

about listin stephen

More in Malayalam

Trending

Recent

To Top