
Malayalam
അങ്ങനെ ലച്ചുവിന്റെ വിവാഹം കഴിഞ്ഞു,പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തം;ചിത്രങ്ങൾ കാണാം!
അങ്ങനെ ലച്ചുവിന്റെ വിവാഹം കഴിഞ്ഞു,പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തം;ചിത്രങ്ങൾ കാണാം!

മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന കുടുംബ പരമ്പരയാണ് ഉപ്പും മുളകും.ഇപ്പോളിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രേക്ഷകരുടെ പ്രിയ താരം ലച്ചുവിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ആരാണ് ലച്ചുവിന്റെ വരനായി എത്തുക എന്നത് പ്രേക്ഷകർ ഒന്നടങ്കം ചോദിച്ച ഒരു ചോദ്യമാണ്.നിരവധി പേരുകൾ ഉയർന്നെങ്കിലും ഒടുവിൽ എത്തി നിന്നത് ഷെയിൻ നിഗത്തിലായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു ഫോട്ടോ പുറത്തുവന്നതോടെ വർണരെന്ന സസ്പെൻസ് പൊളിഞ്ഞു.മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത നായക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഡെയിൻ ഡേവിഡാണ് ലെച്ചുവിന്റെ പ്രീതിശ്രുത വരനായി പരമ്പരയിൽ എത്തുന്നത് എന്ന ഉറപ്പായിരുന്നു.ഇന്നലെ ലെച്ചുവിന്റെ വിവാഹമായിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവരുടെ ചിത്രങ്ങളാണ്.
ചുമന്ന നിറത്തിലുള്ള കല്യാണ സാരിയിൽ അതീവ സുന്ദരിയായാണ് ലെച്ചു ഉള്ളത്.ഒരു യഥാർത്ഥ വിവാഹ ചടങ് എങ്ങനെയാണോ അതേ രീതിയിലാണ് വിവാഹം നടത്തിയത്. ഒറ്റ നോട്ടത്തിൽ ജൂഹിയുടെ യഥാർത്ഥ വിവാഹമാണോ ഏതെന്നു വരെ തോന്നിപ്പോകും. ഒരു മകളുടെ വിവാഹം നടക്കുമ്പോൾ അച്ഛനുണ്ടാകുന്ന ടെൻഷൻ ബാലുവിന്റെ മുഖത്തും കാണാൻ സാധിക്കും. വെള്ള ജുബ്ബയും മുണ്ടും ഉടുത്താണ് ഡിഡി എത്തിയത്. എന്തായാലും ലെച്ചുവിന്റെ വിവാഹം ആർഭാടമായാണ് നടന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് വിവാഹത്തിന്റെ ചിത്രങ്ങളാണ്.
ബാലു തൃശൂർ ഭാഷയിൽ സംസാരിക്കുന്നതിൽ നിന്നും ഒരു തൃശ്ശൂരുകാരനായിരിക്കും എത്താൻ പോകുന്നതെന്നും സൂചയുണ്ടായിരുന്നു. എന്നാൽ ആ സൂച്ച തെറ്റിയില്ല ആകെ ഉള്ളത് ലച്ചുവിനെ കെട്ടാൻ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥൻ ആണ് എന്നത് മാത്രമാണ് പുറത്തുവിട്ടത്. ഒപ്പം ലച്ചു, ഭാവി വരനും ഒരുമിച്ച് ഉള്ള ചില രംഗങ്ങളും. എന്നാൽ വളരെ ഡിസ്റ്റൻസിൽ നിന്നും ചിത്രീകരിച്ച രംഗങ്ങൾ ആയത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ലായിരുന്നു.
കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിൻ മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. കോമഡി ഷോകളിലൂടെ രംഗത്തെത്തി ഇപ്പോൾ ബിഗ്സ്ക്രീനിൽ വലിയ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിക്കുകയാണ് താരം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത നായക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകനായിട്ടായിരുന്നു തുടക്കം. പിന്നീട് മലയാളികളെ ചിരിപ്പിക്കുകയും ആർപ്പുവിളിക്കുകയും ചെയ്ത് മലയാളി മനസിൽ ഇടം നേടി. കാമുകി, പ്രേതം 2, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
about lechus marriage
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...