
Malayalam Breaking News
ക്രിസ്മസിന് ഇനി ഇരട്ടി മധുരം;നിക്കി ഗൽറാണിയും നേഹ സക്സേനയും തലസ്ഥാനത്ത്!
ക്രിസ്മസിന് ഇനി ഇരട്ടി മധുരം;നിക്കി ഗൽറാണിയും നേഹ സക്സേനയും തലസ്ഥാനത്ത്!
Published on

മലയാളികളുടെ പ്രിയ നായികമാരായ നിക്കി ഗൽറാണിയും നേഹ സക്സേനയും നാളെ തലസ്ഥാനത്തെത്തുന്നു.ക്രിസ്മസ് ദിനത്തിൽ വൈകിട്ട് മാൾ ഒഫ് ട്രാവൻകൂറിൽ പുതിയ ചിത്രമായ ധമാക്കയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനാണു ചിത്രത്തിലെ നായികമാരായ ഇരുവരും തിരുവനന്തപുരത്തെത്തുന്നത്.
ഒമർ ലുലുവിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക.ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ അരുണാണ്. നായികമാർക്കൊപ്പം അരുണും മുകേഷും ധർമ്മജൻ ബോൾഗാട്ടിയുമുൾപ്പെടെയുള്ള ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും സംഗീത സംവിധായകൻ ഗോപിസുന്ദറും തലസ്ഥാനത്ത് നടക്കുന്ന ഓഡിയോ ലോഞ്ചിൽ പങ്കെടുക്കും.ജനുവരി രണ്ടിനാണ് ധമാക്ക തിയേറ്ററുകളിലെത്തുന്നത്.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ധമാക്കയുമായി ഒമർ ലുലു എത്തിയിരിക്കുന്നത് .പതിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത്. അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്, ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സൂരജ്, സാബുമോന്, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
about dhamakka movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...