
Malayalam
മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!
മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!

മെഗാസ്റ്റാർ മമ്മുട്ടിയും,ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒന്നിന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കും. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ത്രില്ലർ ചിത്രത്തിന് ഇനിയും പേരിട്ടില്ല.മഞ്ജുവാര്യരും ഒപ്പം നിഖില വിമലും നായികയായിയെത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ഇരുവരും മമ്മൂട്ടിയോടൊപ്പം ഇതാദ്യമാണ് എത്തുന്നതെന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. ജിസ് ജോയിയുടെ സഹസംവിധായകനായിരുന്ന ജോഫിൻ ടി. ചാക്കോ പറഞ്ഞ കഥ ഇഷ്ടമായ മമ്മൂട്ടി മറ്റ് പ്രോജക്ടുകൾ മാറ്റിവച്ച് ഈ ചിത്രത്തിന് ഡേറ്റ് നൽക്കുകയായിരുന്നു.
ആദ്യ ദിവസം മുതൽ മമ്മുട്ടി ചിത്രത്തിലഭിനയിച്ച് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അഖിൽ ജോർജാണ് ഛായാഗ്രാഹകൻ.ഐ.ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കെ.എം. കമാൽ സംവിധാനം ചെയ്യുന്ന പടയിലെ അതിഥി വേഷം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ജോഫിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കാണ് പുതുവർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ റിലീസ്. ജനുവരി അവ സാനവാരമാണ് ചിത്രം തിയേ റ്ററുകളിലെത്തുന്നത്. ബോസ് എന്നാണ് ഷൈലോക്കിൽ മമ്മൂട്ടിഅവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
about mammootty manju warrier movie
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നത് വലിയ വാർത്തയായിരുന്നു....
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...
മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ...