
Malayalam Breaking News
പേര് മാറ്റി മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് ഈ താരം; കാരണം എന്താണെന്നറിയേണ്ടേ?
പേര് മാറ്റി മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് ഈ താരം; കാരണം എന്താണെന്നറിയേണ്ടേ?
Published on

രണ്ട് വർഷത്തെ ഇടവേളക്കുശേഷം റോമ വീണ്ടും മലയാളത്തിൽ സജീവമാകാനൊരുങ്ങുകയാണ്. നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വരുന്നത്. അതേസമയം പുതിയ ഭാഗ്യപരീക്ഷണവുമായാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരിന്റെ അക്ഷരത്തിൽ മാറ്റം വരുത്തിയാണ് താരം പ്രത്യക്ഷപ്പെടുന്നത്.
റോമ(Roma) എന്ന് എഴുതുമ്പോൾ അക്ഷരങ്ങൾക്കൊപ്പം ഒരു H കൂടി ചേർത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനിമുതൽ Romah ആയി മാറും.
സിനിമയിൽ നിന്നുവിട്ടുനിന്ന രണ്ട് വർഷം സംഖ്യാജ്യോതിഷപഠനത്തിൽ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തുവരുത്തിയതെന്നും റോമ പറഞ്ഞു. മാത്രമല്ല ബോളിവുഡടക്കമുള്ള മേഖലയിൽ പേരുമാറ്റൽ സജീവമാണെന്നും ഇതിന്റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും താരംപറയുന്നു. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും ഒരു അഡാറ് ലൗവിലൂടെ എത്തിയ നൂറിൻ ഷെറീഫും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലൂടെയാണ് റോമയുടെ രാണ്ടാം വരവ്. അക്ഷയ് യുടെ സഹോദരി വേഷത്തിലാണ് ചിത്രത്തിൽ റോമ പ്രത്യക്ഷപ്പെടുക. റൊമാന്റിക് കോമഡി എന്റർടെയ് നറാണ് വെള്ളേപ്പം. ജീവൻ ലാൽ തിരക്കഥ എഴുതുന്ന ചിത്രത്തിന് ഷിഹാബ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.2017ൽ എത്തിയ സത്യയിലാണ് റോമ ഒടുവിൽ അഭിനയിച്ചത്.
Actress Roma
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...