Connect with us

നിർമ്മാതാവിനും, സംവിധായകനും വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം; ലാലേട്ടന് കുറിപ്പുമായി അനൂപ് മേനോന്‍.

Malayalam Breaking News

നിർമ്മാതാവിനും, സംവിധായകനും വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം; ലാലേട്ടന് കുറിപ്പുമായി അനൂപ് മേനോന്‍.

നിർമ്മാതാവിനും, സംവിധായകനും വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം; ലാലേട്ടന് കുറിപ്പുമായി അനൂപ് മേനോന്‍.

നടൻ മോഹൻലാലിൻറെ കയ്യിൽ പരുക്ക് പറ്റിയെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ തന്നെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ശസ്ത്രക്രിയ നടത്തിയ ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചത്

ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്‍ത്രക്രിയ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുചടങ്ങുകളില്‍ കൈയില്‍ ബാൻഡേജ് ചുറ്റിയായിരുന്നു മോഹൻലാല്‍ എത്തിയിരുന്നത്. മോഹൻലാലിന്റെ കൈക്ക് പരുക്ക് പറ്റിയതാകാം എന്ന് ആരാധകര്‍ ഒന്നടങ്കം പറയുകയും ചെയ്‍തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അതേക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോന്‍. അനൂപ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സംവിധായകൻ സിദ്ധിഖിന്റെ ‘ബിഗ് ബ്രദർ റിൽ ലാലിനൊപ്പം അനൂപ് മേനോനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-‘

സംവിധായകൻ സിദ്ധിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു … എനിക്ക് വൈകുന്നേരമേ ഷൂട്ട്‌ ഉള്ളൂ…ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്… കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട്‌ ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം….. ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു…’എന്തു പറ്റി’ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു… അവിടെ വെച്ചൊന്നു വീണു…കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ. ‘ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും fight ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ postന് കാരണം. “എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് ..

അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം… സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ ‘ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ’ എന്ന് മാത്രമാണ്‌ പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ… ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു…അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ. പ്രിയപ്പെട്ട ലാലേട്ടാ…ഇടയ്ക്കെങ്കിലും ഒന്ന് mood out ഒക്കെ ആവണം…നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം…ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു
വലിയ ബാധ്യതയായിരിക്കും.

about mohanlal

More in Malayalam Breaking News

Trending

Recent

To Top