
Malayalam Breaking News
ലാലേട്ടൻ ഹെവി, കട്ട ഹെവി; അമിതാഭ് ബച്ചൻ പോലും ഞെട്ടി; ബിഗ് ബ്രദർ ട്രെയ്ലർ കാണാം !
ലാലേട്ടൻ ഹെവി, കട്ട ഹെവി; അമിതാഭ് ബച്ചൻ പോലും ഞെട്ടി; ബിഗ് ബ്രദർ ട്രെയ്ലർ കാണാം !
Published on

എത്തി മക്കളെ എത്തി. ഇന്നലെ ഇക്കാന്റെ ടീസർ വന്നതിന് പിന്നാലെ ഇന്ന് ഏട്ടന്റെ ട്രെയ്ലർ വന്നിരിക്കുകയാണ് . കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്ലർ വന്നിരിക്കുകയാണ്. ബോക്സ്ഓഫീസ് അടിച്ചു പമ്പരം ആക്കാനാണ് ഈ ഏട്ടനും പിള്ളേരും വരുന്നത് എന്ന കാര്യത്തിൽ ഇനി സംശയമില്ലെന്ന് വ്യക്തമാണ് ഒരു മിനിറ്റ് ഇരുപത്തിയാറ് സെക്കന്റുള്ള ട്രെയ്ലറിൽ
ആകെ 2 ഡയലോഗ് മാത്രംമാണ് ട്രെയിലറിൽ ഉള്ളത്. എന്നാൽ അത് പോലും ഇത്ര അധികം ഓളമുണ്ടാക്കുകയാണ് പ്രേക്ഷകരിൽ. 5 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാലിന്റെ നായികയായെത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി റെജിന കസാൻഡ്രയാണ്. കുടുംബപശ്ചാത്തലത്തിൽ പറയുന്ന ഒരു ആക്ഷൻത്രില്ലർ ആണ് ബിഗ് ബ്രദർ . മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. ലേഡീസ് ആന്‍ഡ് ജെന്റില്മാന് , വിയറ്റ് നാം കോളനി എന്നിവയാണ് ഇതിനു മുന്‍പ് സിദ്ധിക്കും മോഹന്‍ലാലും ഒന്നിച്ച ചിത്രങ്ങള്‍.
ചിത്രത്തില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാനും പ്രധാന വേഷത്തിലുണ്ട്. തികഞ്ഞ ഫാമിലി എന്റര്‍ടെയ്നറായി ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന് എന്ന കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അനൂപ് മേനോന്, വിഷ്ണു ഉണ്ണികൃഷ്ണന്, സര്‍ജാനോ ഖാലിദ്, ടിനി ടോം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പുതുമുഖം മിര്‍ന മേനോനാണ് നായികാ വേഷത്തില്‍ എത്തുന്നത്. എസ്. ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനും ഷാ മാന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജിയും മനു ന്യൂയോര്‍ക്കും ചേര്‍ന്നാണ് ബിഗ് ബ്രദര്‍ നിര്‍മ്മിക്കുന്നത്.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കുന്നത്.ജിത്തു ദമോദറാണ് കാമറ.നോബിള്‍ ജേക്കബാണ് പ്രൊഡക് ഷന് കണ്ട്രോളര്.ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. ഒന്നുറപ്പാണ് ഇതൊരു ഒന്നൊന്നര പടമായിരിയ്ക്കും.
mohanlal big brother trailar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...