
Social Media
ആരെയാണ് നിങ്ങൾ ഭയക്കുന്നത് ഷാരൂഖ്;ജാമിയ മിലിയ വിഷയത്തിൽ ചോദ്യവുമായി താരം!
ആരെയാണ് നിങ്ങൾ ഭയക്കുന്നത് ഷാരൂഖ്;ജാമിയ മിലിയ വിഷയത്തിൽ ചോദ്യവുമായി താരം!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോകമെങ്ങും പ്രതിഷേധങ്ങൾ കത്തിപ്പടരുകയാണ്. നിരവധി വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾക്കുവരെ രാജ്യം സാക്ഷ്യം വഹിക്കേണ്ടിവന്നു.പ്രക്ഷോഭത്തിന് പോലീസ് എടുത്ത ക്രൂരമായ നടപടിക്കെതിരെ രൂക്ഷ വിമർശനം നടത്തിയും,വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബോളിവുഡ് സിനിമ ലോകം ഒന്നടങ്കം രംഗത്ത് എത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ റദ്ദ് ചെയ്തിരിക്കുകയാണ് സംവിധായിക മേഘ്ന ഗുൽസാഗറും ദീപികയും.ആലിയ, രാജ് കുമാർ റാവു, താപ്സി പന്നു, അലംകൃത ശ്രിവാസ്തവ, റിച്ച ഛന്ദ, അനുഭവ് സിൻഹ, അനുരാഗ് കശ്യപ്, പരിനീതി ചോപ്ര എന്നിവർ പൗരത്വ ഭേദഗതി നിയമത്തിൽ തങ്ങളുടെ നിലപാട് ഇതിനോടകം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചു.
യുവ താരങ്ങളടക്കം തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ സൂപ്പർ താരങ്ങൾ മൗനം പാലിക്കുകയാണ് . ജാമിയ മിലിയ സർവകലാശയിലെ പൂർവ്വ വിദ്യാർഥിയാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ ഈ മൗനത്തിനെതിരെ നടനും റേഡിയോ ജോക്കിയുമായ റോഷൻ അബ്ബാസ് രംഗത്തെത്തിയിട്ടുണ്ട്.ഷാരൂഖ്ഖാൻ മാത്രമല്ല അമിർ ഖാൻ, സൽമാൻ ഖാൻ എന്നിവരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
എന്നാൽ ജാമിയയിലെ പൂർവ്വ വിദ്യാർഥിയായ ഷാരൂഖ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് നടനും റേഡിയോ ജോക്കിയുമായ റോഷൻ അബ്ബാസ് ചോദിക്കുന്നു.നിങ്ങൾ ജാമിയയിൽ നിന്നല്ലേ ഷാരൂഖ്? എന്തെങ്കിലും ഒന്ന് പറയൂ. ആരാണ് നിങ്ങളെ നിശ്ശബ്ദനാക്കിയിരിക്കുന്നത് ?എന്ന് ട്വിറ്ററിലൂടെയായിരുന്നു റോഷന്റെ പ്രതികരണം. ‘#IStandWithJamiaMilliaStudents എന്ന ഹാഷ് ടാഗിനൊപ്പമാണ് റോഷൻ അബ്ബാസിന്റെ ചോദ്യം. റോഷനും ജാമിയയിലെ പൂർവ്വ വിദ്യാർഥിയാണ്. ഇരുവരും സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ ആയിരുന്നു.
about bollywood actor shahrukh khan
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...