Social Media
ഇതൊന്നും ഇവിടെ വിലപോവില്ല;പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധവുമായി സിജു വിത്സൺ!
ഇതൊന്നും ഇവിടെ വിലപോവില്ല;പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധവുമായി സിജു വിത്സൺ!
ലോകത്തെങ്ങും പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയ വഴി നടത്തുന്നത്.സൂപ്പർ സ്റ്റാറുകൾ തുടങ്ങി യുവതാരങ്ങളടക്കം രംഗത്ത് എത്തിയിട്ടുണ്ട്.പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളെ പോലീസ് അക്രമിച്ച സംഭവുമായി ബന്ധപെട്ട് പ്രതിഷേധിച്ചും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചും പൗരത്വ ഭേദഗതി നിയമത്തെ എതിർത്തും ഒരുപാട് സിനിമ പ്രവർത്തകരും മറ്റു മേഖലയിലുള്ളവരുമാണ് രംഗത്ത് വന്നിരിക്കുന്നത്.
ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് യുവനടൻ സിജു വിത്സൺ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നിലപാടുമായി എത്തിയത്. ഷറഫുദ്ദീൻ, ശബരീഷ് എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സിജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ജാതി,മതം, വംശം, നിറം, രാജ്യം, അതിർത്തി തുടങ്ങിയ തടസ്സങ്ങൾ നിലനിൽക്കില്ല, സ്നേഹം, കരുതൽ, ഒരുമ, സന്തോഷം എന്നിവയെ എന്നെന്നും നിലനിൽക്കൂ. ഈ മനോഹരമായ ലോകത്ത് ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുക,” സിജു കുറിക്കുന്നു.
മമ്മൂട്ടി, ദുൽഖർ സൽമാൻ, പാർവതി, ഗീതു മോഹൻദാസ്, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമയിലുള്ള താരങ്ങളെല്ലാം തന്നെ ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.
“മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക,” ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. #longlivesecularism #unitedwestand തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
വിപ്ലവം എല്ലായ്‌പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്നാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോയുടെ വാക്കുകൾ. ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമുയർന്ന ആ ശബ്‌ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു.
about siju wilson