
Malayalam Breaking News
നീ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്; പിറന്നാൾ ദിനത്തിൽ കണ്ണന് ചക്കിയുടെ ആശംസ..
നീ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്; പിറന്നാൾ ദിനത്തിൽ കണ്ണന് ചക്കിയുടെ ആശംസ..
Published on

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും പാര്‍വ്വതിയും. ഇരുവരോടും ഉള്ള സ്നേഹവും ആരാധനയും പ്രേക്ഷകര്‍ അന്നും ഇന്നും കാണിക്കുന്നുണ്ട്. താരങ്ങളെ സ്നേഹിക്കുന്ന പോലെ തന്നെയാണ് താരങ്ങളുടെ മക്കളെയും ആരാധകര്‍ സ്നേഹിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ തല്പരരാണ്.
അടുത്തിടെയാണ് മാളവിക ജയറാം ട്രെന്‍ഡി വസ്ത്രങ്ങളില്‍ എത്തിയതും, അമ്മയ്ക്കൊപ്പം ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മാളവിക ജയറാം പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് ചില ചിത്രങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നു. സഹോദരന് കാളിദാസ് ജയറാമിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ കാളിദാസന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സഹോദരി ഇട്ട ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് പ്രേക്ഷക പ്രീതി നേടിയത്.
ഇരുവരുടെയും കുട്ടിക്കാലത്തെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടിത്താരങ്ങള്‍ എങ്ങനെയിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇവ. പ്രായം കൂടി വരുന്നു.. എന്നും നീ വലിയ ഉയരങ്ങളില്‍ എത്തും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് പ്രിയ സഹോദരി ചേട്ടന് പിറന്നാള്‍ ആശംസകള്‍ നല്‍കുന്നത്. ഇതോടെ കാളിദാസന്റെ പിറന്നാളാഘോഷം ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ഇനിയും നല്ല നല്ല സിനിമകള്‍ ലഭിക്കട്ടെ, ദീര്‍ഘായുസുണ്ടാകട്ടെ എന്നൊക്കെയാണ് ചിത്രത്തിന് താഴെയുള്ള കമന്റുകള്‍.
MALAVIKA JAYARAM
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...