
Malayalam Breaking News
പൗരത്വഭേദഗതി നിയമം; രൂക്ഷ വിമർശനവുമായി ഷാൻ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്..
പൗരത്വഭേദഗതി നിയമം; രൂക്ഷ വിമർശനവുമായി ഷാൻ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്..
Published on

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. പൗരത്വ നിയമഭേദഗതിയെ വിമര്‍ശിച്ച് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. ഫേസ്ബുക്ക് പോസ്റ്റിൽ രൂക്ഷവിമർശനവുമായാണ് ഷാൻ എത്തിയത്. രാജ്യത്തു നിന്നും പുറത്തുപോകേണ്ടി വരുന്നവര്‍ക്ക് ഇതുവരെ അവര്‍ നല്‍കിയിരുന്നു നികുതി പണം തിരികെ നല്‍കുമോയെന്ന് ഷാൻ ചോദിക്കുന്നു.
അതെ സമയം പ്രതിഷേധങ്ങളെ പിന്തുണച്ച് നടി അനശ്വര രാജന് രംഗത്ത് എത്തിയിരുന്നു . ഇൻസ്റ്റാഗ്രാമിൽ പർദ്ദ ധരിച്ച് കൊണ്ടുള്ള ചിത്രം ധരിച്ച് കൊണ്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. സമൂഹ മാദ്യമംഗലിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു
ഷാന്‍ റഹ്മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഹേയ്..ബില്ലുകാരാ, ഈ രാജ്യത്തു നിന്നും പുറത്തുപോകേണ്ടി വരുന്നവര്‍ക്ക് നാളിതുവരെ അവര്‍ നല്‍കിയിരുന്നു നികുതി പണം തിരികെ നല്‍കുമോ? ഐ ടി, ജി. എസ്. ടി തുടങ്ങിയവ.. അതുവച്ച് നിങ്ങളൊന്നും ഇതുവരെ ചെയ്യാത്ത സ്ഥിതിക്ക് അതെല്ലാം അക്കൗണ്ടുകളില്‍ സുരക്ഷിതമായിരിക്കുമല്ലോ. അതോ ‘നിങ്ങള്‍ നാടുവിട്ടോളൂ.. നിങ്ങളുടെ പണം ഞങ്ങളുടേതാണ്’ എന്നാണോ നയം? ഞങ്ങള്‍ നാളിതുവരെ അടച്ചിരുന്ന നികുതിപ്പണം ഞങ്ങളുടെ രാജ്യത്ത് താമസിക്കാനുള്ള വാടകയായിരുന്നോ?
എന്തായാലും, രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള നിങ്ങളുടെ നാടകം ഗംഭീരമായി. വിലക്കയറ്റത്തെക്കുറിച്ച് ഇവിടെ ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല. ജിഡിപി നിരക്ക് കുത്തനെ താഴ്ന്നതിനെക്കുറിച്ചും ആരും മിണ്ടുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ചും ആരും ഒന്നും സംസാരിക്കുന്നില്ല. നന്നായിട്ടുണ്ട്.!!
SHAN RAHMAN FACEBOOK POST
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...