Connect with us

നീ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്; പിറന്നാൾ ദിനത്തിൽ കണ്ണന് ചക്കിയുടെ ആശംസ..

Malayalam Breaking News

നീ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്; പിറന്നാൾ ദിനത്തിൽ കണ്ണന് ചക്കിയുടെ ആശംസ..

നീ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്; പിറന്നാൾ ദിനത്തിൽ കണ്ണന് ചക്കിയുടെ ആശംസ..

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും പാര്‍വ്വതിയും. ഇരുവരോടും ഉള്ള സ്‌നേഹവും ആരാധനയും പ്രേക്ഷകര്‍ അന്നും ഇന്നും കാണിക്കുന്നുണ്ട്. താരങ്ങളെ സ്‌നേഹിക്കുന്ന പോലെ തന്നെയാണ് താരങ്ങളുടെ മക്കളെയും ആരാധകര്‍ സ്‌നേഹിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ തല്‍പരരാണ്.

അടുത്തിടെയാണ് മാളവിക ജയറാം ട്രെന്‍ഡി വസ്ത്രങ്ങളില്‍ എത്തിയതും, അമ്മയ്ക്കൊപ്പം ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മാളവിക ജയറാം പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് ചില ചിത്രങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നു. സഹോദരന്‍ കാളിദാസ് ജയറാമിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ കാളിദാസന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സഹോദരി ഇട്ട ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് പ്രേക്ഷക പ്രീതി നേടിയത്.


ഇരുവരുടെയും കുട്ടിക്കാലത്തെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടിത്താരങ്ങള്‍ എങ്ങനെയിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇവ. പ്രായം കൂടി വരുന്നു.. എന്നും നീ വലിയ ഉയരങ്ങളില്‍ എത്തും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് പ്രിയ സഹോദരി ചേട്ടന് പിറന്നാള്‍ ആശംസകള്‍ നല്‍കുന്നത്. ഇതോടെ കാളിദാസന്റെ പിറന്നാളാഘോഷം ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ഇനിയും നല്ല നല്ല സിനിമകള്‍ ലഭിക്കട്ടെ, ദീര്‍ഘായുസുണ്ടാകട്ടെ എന്നൊക്കെയാണ് ചിത്രത്തിന് താഴെയുള്ള കമന്റുകള്‍.

MALAVIKA JAYARAM

More in Malayalam Breaking News

Trending

Recent

To Top