
Malayalam Breaking News
എട്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകള്‍ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കെ എസ് ചിത്ര!
എട്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകള്‍ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കെ എസ് ചിത്ര!
Published on

എട്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്ര. മകള്‍ നന്ദനയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചുകൊണ്ടാണ് ചിത്ര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
ഇന്ന് നിന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മധുരവും മനോഹരവുമായ എല്ലാ ഓര്‍മ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വര്‍ഗത്തില്‍ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു.’ എന്ന് ഫേസ്ബുക്കിൽ ചിത്ര കുറിച്ചു.
ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിൽ മകളെ പാട്ടി ജീവിതത്തിലെ ചില അനുഭവങ്ങള്‍ ചിത്ര വെളിപ്പെടുത്തിയത് ഇങ്ങനെയാണ്;’നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള് പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാന് കൃഷ്ണന് കടന്നു പോയ അതേ മുഹൂര്‍ത്തം. അതും ജലസമാധി’
ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും നന്ദന പിറക്കുന്നത്. എന്നാല്‍, ഇവരുടെ ആഹ്ലാദവും ആഘോഷവും അധികം നാള് നീണ്ടില്ല. 2011 ഏപ്രില്‍ 11ന് ദുബായിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
KS Chitra and daughter
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...