
Malayalam
ലൂസിഫറിനേക്കാള്‍ പരിശ്രമം വേണ്ട ചിത്രം ആണ് എമ്പുരാന്;ഒട്ടും വൈകാതെ തന്നെ ചിത്രം എത്തും!
ലൂസിഫറിനേക്കാള്‍ പരിശ്രമം വേണ്ട ചിത്രം ആണ് എമ്പുരാന്;ഒട്ടും വൈകാതെ തന്നെ ചിത്രം എത്തും!

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ലൂസിഫർ.ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തുവന്നിരുന്നു.എമ്പുരാന് എന്നാണ് ചിത്രത്തിന്റെ പേരെന്നും മോഹൻലാൽ തന്നെയാണ് പ്രധാന കഥാപാത്രത്തിൽ എത്തുന്നതെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു.ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്.
മുരളി തനിക്കു എന്നാണോ ഈ ചിത്രത്തിന്റെ ഫുള്‍ ബൗണ്ട് തിരക്കഥ തരുന്നത്, അവിടുന്ന് ആറാം മാസം താന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ലൂസിഫറിനേക്കാള്‍ പരിശ്രമം വേണ്ട ചിത്രം ആണ് എമ്പുരാന് എന്നും സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച് തനിക്കും മുരളി ഗോപിക്കും വ്യക്തമായ ധാരണ ഉണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോള്‍ രതീഷ് അമ്പാട്ടിനു വേണ്ടിയുള്ള പൃഥ്വിരാജ് ചിത്രം രചിക്കുന്ന മുരളി ഗോപി അത് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ എമ്പുരാന് രചിച്ചു തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്.
‘ലൂസിഫര്‍’ തീയേറ്ററുകളില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗമായ ‘എമ്പുരാന്’ പ്രഖ്യാപിക്കപ്പെട്ടത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് ‘എമ്പുരാനെ’ന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജിന്റെ സംവിധാനവും ഒപ്പം മോഹൻലാൽ-മഞ്ജു വാര്യർ എന്നിവരുടെ സാന്നിദ്ധ്യവുമാണ് ലൂസിഫറിനെ ഒരു മെഗാഹിറ്റാക്കി മാറ്റിയത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്.
prithviraj about empuran
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...