
Malayalam
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗാനഗന്ധർവ്വൻ..അത്ര നിർബന്ധമാണെങ്കിൽ മറ്റ് ക്ഷേത്രങ്ങളിൽ പോകൂ…..
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗാനഗന്ധർവ്വൻ..അത്ര നിർബന്ധമാണെങ്കിൽ മറ്റ് ക്ഷേത്രങ്ങളിൽ പോകൂ…..

ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന് ഗായകന് കെ ജെ യേശുദാസ്. യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന് നോക്കുമെന്നതുകൊണ്ടല്ലെന്ന് യേശുദാസ് പറഞ്ഞു. യുവതികള്‍ക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ പോകാമല്ലോയെന്നും യേശുദാസ് വ്യക്തമാക്കി. ചെന്നൈയിലെ ഒരു പരിപാടിയിലാണ് യേശുദാസ് നിലപാട് വ്യക്തമാക്കിയത്.
സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂവെന്ന് യേശുദാസ് നേരത്തെ പറഞ്ഞിരുന്നു. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെയെന്ന് സൂര്യ ഫെസ്റ്റിവലില്‍ അദേഹം നേരത്തെ പറഞ്ഞിരുന്നു.
എന്റെ അച്ഛന് രഹസ്യമായി 41 ദിവസം കഠിനവ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് അച്ഛനെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് 1947 ല്‍ അച്ഛന് വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നത്. ആ പുസ്തകം വായിച്ചപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യം അറിയുന്നത്. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം ആദ്യം പാടിയ വ്യക്തി. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണമെന്നും യേശുദാസ് ചോദിച്ചിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച പരമോന്നത നീതിപീഠത്തിന്റെ സുപ്രധാനവിധിയിലേക്ക് നയിച്ചത് 12 വർഷത്തെ ‘സംഭവബഹുല’മായ നിയമപോരാട്ടങ്ങളാണ്. .
ശക്തമായ വാദപ്രതിവാദങ്ങൾ കോടതിക്കകത്ത് നടക്കുമ്പോൾ അതിലേറെ ചൂടേറിയ ചർച്ചകളും വിവാദങ്ങളും പുറത്തുണ്ടായി. ഹർജിക്കാരുടെ വിശ്വാസ്യത മുതൽ സംസ്ഥാന സർക്കാരിന്റെ നിലപാടുമാറ്റംവരെ ചോദ്യംചെയ്യപ്പെട്ട കേസിൽ ഒട്ടേറെ ‘ട്വിസ്റ്റു’കളും കണ്ടു. വിവിധ ബെഞ്ചുകൾക്കുമുമ്പാകെ 20 ദിവസത്തോളം വാദംനടന്നു. ഒടുവിൽ ഭരണഘടനാ ബെഞ്ചിനുമുമ്പിൽ എട്ടുദിവസം സുദീർഘമായ വാദം. ഒടുവിലാണ് വിധിയുണ്ടായത്.അങ്ങനെയാണ് സുപ്രീംകോടതി ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചത്.
yesudas about sabarimala
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...