
Malayalam
സൈബര്‍ അതിക്രമങ്ങൾ വർദ്ധിക്കുന്നു;ക്യാംപെയ്നുമായി ഡബ്ല്യുസിസി!
സൈബര്‍ അതിക്രമങ്ങൾ വർദ്ധിക്കുന്നു;ക്യാംപെയ്നുമായി ഡബ്ല്യുസിസി!

സൈബര്‍ അതിക്രമങ്ങളെ ഒരുമിച്ച് നിന്ന് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്യാംപെയ്നുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി).സൈബര്‍ അതിക്രമങ്ങള്‍ വർദ്ധിച്ചു വരുന്നതാണ് ഇങ്ങനെ ഒരു ക്യാംപെയ്ൻ സംഘടിപ്പിക്കാൻ കാരണം എന്നാണ് സംഘടന പറയുന്നത്.
ഈ മാസം 21 വരെ നീളുന്ന ക്യാംപെയ്നുമായി വിവിധ പ്രസ്ഥാനങ്ങള്‍ സഹകരിക്കും. ഫര്ഹാന് അഖ്തര്‍ ആരംഭിച്ച ക്യാംപെയ്ന് ആയ ‘മര്‍ദ്’ (ബലാല്‍സംഗത്തിനും വിവേചനത്തിനുമെതിരേ പുരുഷന്മാര്), ഷി ദി പീപ്പിള്‍, ഫെമിനിസം ഇന്‍ ഇന്ത്യ, വിമെന്‍സ് ബിസിനസ് ഇന്‍കുബേഷന്‍ പ്രോഗ്രാം, പോപ്പ്കള്‍ട്ട് മീഡിയ, ഇന്റര്‍നാഷണല്‍ ചളു യൂണിയന് (ഐസിയു) എന്നിവയാണ് സഹകരിക്കുന്ന പ്രസ്ഥാനങ്ങള്‍.
സ്ത്രീകള്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ മാത്രമല്ല, ലിംഗവ്യത്യാസങ്ങള്‍ക്കപ്പുറത്ത് ആധുനികകാലത്ത് സൈബര്‍ ഇടങ്ങളില്‍ മനുഷ്യര്‍ നേരിടുന്ന പ്രയാസങ്ങളെ ചര്‍ച്ചയ്ക്കായി മുന്നോട്ടുവെക്കുകയാണ് ഡബ്ല്യുസിസി. പത്ത് ദിനങ്ങളിലെ സോഷ്യല്‍ മീഡിയ ക്യാംപെയ്നിനൊപ്പം അവസാനദിനങ്ങളില്‍ പൊതുപരിപാടിയും ഉണ്ടാവും.
about wcc campaign
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...