
Social Media
ഇതാവണം പിറന്നാൾ സമ്മാനം; ഭർത്താവിന് സൗപര്‍ണിക നൽകിയ പിറന്നാൾ സമ്മാനം കണ്ടോ!
ഇതാവണം പിറന്നാൾ സമ്മാനം; ഭർത്താവിന് സൗപര്‍ണിക നൽകിയ പിറന്നാൾ സമ്മാനം കണ്ടോ!

പൊന്നൂഞ്ഞാല് എന്ന സീരിയലിലൂടെയാണ് സൗപര്‍ണിക സീരിയല്‍ രംഗത്ത് തന്റെ ചുവട് ഉറപ്പിക്കുന്നത്. സൗപര്‍ണിക ഭാര്യ എന്ന സീരിയലില്‍ അവതരിപ്പിച്ച ലീന ടീച്ചര്‍ എന്ന ശക്തമായ കഥാപാത്രത്തെ മലയാള ടെലിവിഷന്‍ ആസ്വാദകര്‍ മറക്കാന്‍ ഇടയില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഭര്‍ത്താവും നടനുമായ സുഭാഷിന്റെ പിറന്നാള്‍ ദിവസം സൗപര്‍ണിക പങ്ക് വച്ചിരിക്കുന്ന ചിത്രത്തിന് താരം നല്കിയ ക്യാപ്ഷന്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്.
എന്റെ കംപാനിയന്; എന്റെ കംഫര്‍ട്ടര്‍, എന്റെ കൂട്ടുകാരന്, എല്ലാത്തിനും ഉപരി എന്റെ ഭര്‍ത്താവായി നിങ്ങളെ ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ് ഹാപ്പി ബര്‍ത്ത് ഡേ ഏട്ടാ! എന്നാണ് താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.2013 ലാണ് കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്. അമ്മുവിന്റെ അമ്മ സീരിയലിലെ കിരണ്‍ ആയി സുഭാഷ് മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സൗപര്‍ണിക സുഭാഷ്.
താരത്തിന്റെ അഭിനയശൈലിയും വശ്യമായ പുഞ്ചിരിയും, കുട്ടിത്തം തുളുമ്ബുന്ന മുഖവും ചുരുങ്ങിയ കാലയളവിനുള്ളില്‍ താരത്തെ മുന്‍ നിര സീരിയല്‍ നടിമാര്‍ക്കിടയില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കാരണം ആയി. ക ലാപാരമ്ബര്യം ഉള്ള കുടുംബമാണ് സൗപര്‍ണ്ണികയുടേത്. അറുപത്തിയഞ്ചില്‍ അധികം സീരിയലുകളില്‍ അഭിനയിച്ച താരം ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്.
Actress Souparnika
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...