Connect with us

‘മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ’.. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഈ പ്രിയ താരത്തെ മനസ്സിലായോ

Malayalam

‘മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ’.. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഈ പ്രിയ താരത്തെ മനസ്സിലായോ

‘മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ’.. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഈ പ്രിയ താരത്തെ മനസ്സിലായോ

താരങ്ങള്‍ പങ്കിടുന്ന അവരുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ എന്നും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ സൗപര്‍ണ്ണിക സുബാഷിന്റെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ’ എന്നാണ് കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് സൗപര്‍ണിക കുറിച്ചിരിക്കുന്നത്. എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക ബിഗ്‌സ്‌ക്രീനിലും എത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ മനസ്സില്‍ സൗപര്‍ണിക ഇടം പിടിച്ചത്. നിലവില്‍ ഏഷ്യാനെറ്റിലെ തന്നെ സീതാ കല്ല്യാണം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.

പൃഥ്വിരാജ് ചിത്രമായ അവന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ്‌സ്‌ക്രീനിലേയ്ക്ക് എത്തുന്നത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഒരു കഥാപാത്രം ചെയ്തിരുന്നു.

More in Malayalam

Trending