
Malayalam
ഇതൊക്കെ ഷെയ്ൻറെ കുട്ടിത്തരമായി കണ്ടാൽ മതി-എ കെ ബാലൻ!
ഇതൊക്കെ ഷെയ്ൻറെ കുട്ടിത്തരമായി കണ്ടാൽ മതി-എ കെ ബാലൻ!
Published on

തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയിൽ ഷെയ്ൻ മാധ്യമങ്ങളോട് പറഞ്ഞ വിവാദ പരാമർശം ഏറെ ചർച്ചയാകുകയാണ്.ഇപ്പോളിതാ ഷെയ്ൻ നിഗത്തിന്റെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി എ കെ ബാലൻ.മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടയിലാണ് മന്ത്രി പ്രതികരിച്ചത്.
ഷെയ്ൻ നിഗവുമായുള്ള പ്രശ്നം ‘അമ്മ പരിഹരിക്കുമെന്ന് ഉറപ്പുണ്ടന്നും.ഈ ഒരു കാര്യത്തിന്റെ പേരിൽ ഒരു കലാകാരന്റെ ഭാവി നഷ്ടപെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.മാത്രമല്ല ഇതൊക്കെ ഷൈന്റെ കുട്ടിത്തരമായി കണ്ടാൽ മതിയെന്നും ഭാവിയുള്ള കലാകാരനാണ് അയാളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോൾ ഷെയ്ൻ നിഗത്തെ കൈവിട്ടിരിക്കുകയാണ് സിനിമാ സംഘടനകൾ.സമവായ ചർച്ചകൾ പുരോഗമിക്കെ ഷെയ്ന് നടത്തിയ പ്രയോഗം ‘അമ്മ’യില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.ഇതിനെ തുടർന്ന് ഷെയ്ന് നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയും ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഷെയ്ന് ഇന്ന് നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്നാണ് നിർമാതാക്കള്‍ പ്രതികരിച്ചത്. ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെങ്കിൽ ഷെയ്ൻ പരസ്യമായി മാപ്പുപറയണമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
a k balan about shane nigam
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...