
IFFK
IFFK 2019..ഉറപ്പായും കാണ്ടേണ്ട 10 ചിത്രങ്ങൾ ഇവയൊക്കെ!
IFFK 2019..ഉറപ്പായും കാണ്ടേണ്ട 10 ചിത്രങ്ങൾ ഇവയൊക്കെ!

24 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തുടക്കം കുറിച്ചു.അനന്തപുരിയിപ്പോൾ ചലച്ചിത്ര ലോകത്തിലെ തിളക്കം ആസ്വദിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ .ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ചവർക്ക്,സിനിമ കൊണ്ടുതന്നെ വേണം മനസ് നിറയ്ക്കാൻ.കേരളത്തിന് ലോക സിനിമയുടെ വാതിൽ തുറക്കുമ്പോൾ ആകാംഷയും വാനോളമാണ്.ചിത്രങ്ങൾ ഒരുപാടെത്തുമ്പോൾ അതിൽ ചില ചിത്രങ്ങൾ പറഞ്ഞു തരേണ്ടതുണ്ട്.. ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷയും ഐ എഫ് എഫ് കെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാപോളിൻറെ ചില ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുകളാണിവിടെ പറയുന്നത്.മേളയിൽ ഉറപ്പായും കാണാൻ ഇതാ 10 ചിത്രങ്ങൾ ബീന പോൾ തിരഞ്ഞെടുത്തിരിക്കുന്നു…ബീൻപോൾ, ഡാർക്ക് ഡാർക്ക് മാൻ,ത്രീ സിസ്റ്റേഴ്സ്,ഇറ്റ് മസ്റ്റ് ബി ഹെവൻ,ഡെസ്പൈറ്റ് ദ് ഫോഗ്,പാരസൈറ്റ്,ഹൈഫ സ്ട്രീറ്റ് ,ബലൂൺ,വെർഡിക്ട് ,ബോണിങ്ങ് എന്നിവയാണ് ബീന പോൾ തിരഞ്ഞെടുത്ത ചിത്രങ്ങൾ.
ഇന്ത്യയിൽ സർക്കാർ പങ്കാളിത്തത്തോടെ നടത്തുന്ന മറ്റു ചലച്ചിത്ര മേളകളും നമ്മുടെ മേളയും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്.പലയിടത്തും ഒരു മുഖമില്ലാത്ത മേളയാണ് മേധാവിത്തപരമാണ് അവിടത്തെ കാര്യങ്ങൾ.എന്നാൽ അത്തരമൊരു മേധാവിത്തം ഒരിക്കലും ഐ എഫ് എഫ് കെ യിൽ കാണാൻ സാധിക്കില്ല.ഇവിടെ ആർക്കു വേണമെങ്കിലും എപ്പോഴും അക്കാദമി ചെയർമാനോടും ,സെക്രട്ടറിയോടെല്ലാം സംസാരിക്കാം ചോദ്യം ചെയ്യാം.മറ്റിടങ്ങളിൽ ചോദ്യം ചെയ്യാനാകുമോ? അതാണ് ഇതൊരു അതിഗംഭീരമായ മേളയാണെന്ന് ബീനാപോൾ പറയുന്നത്.
iffk 2019 films
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ്...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...