
Malayalam Breaking News
കല്പനയുടെ മകള്‍ നായികയായി എത്തുന്നു
കല്പനയുടെ മകള്‍ നായികയായി എത്തുന്നു
Published on

നടി കല്പനയുടെ മകള്‍ നായികയായി എത്തുന്നു. ശ്രീമയി ‘കിസ്സ’ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് നായികയായി എത്തുന്നത്. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിറാക്കിള്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജനുവരി പത്തിന് ഷൂട്ടിംങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ തലശ്ശേരി, മൈസൂര്‍ എന്നിവിടങ്ങളാണ്.
മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമായിരുന്നു കൽപ്പന. ബാലതാരമായാണ് സിനിമയിൽ കല്പന അരങ്ങേറ്റം കുറിച്ചത്. 2016 ജനുവരിയില്‍ പെട്ടെന്നൊരു മരണത്തിലൂടെ മലയാള സിനിമയ്ക്ക് തീരാനഷ്ടം നല്കി കൊണ്ടായിരുന്നു കല്പന പോയത്. കൽപനയുടെ കുറവ് മലയാള സിനിയിൽ ഒരിക്കലും നികത്താൻ കഴിയില്ല .
actress kalpana’s daughter into film kissa movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...