Connect with us

മോനിഷ മരിക്കുന്നതിന് രണ്ടുദിവസം മുൻപ് കണ്ടപ്പോൾ സംസാരിച്ചത് മുഴുവൻ ലാലേട്ടനെ കുറിച്ച്;വെളിപ്പെടുത്തലുമായി വിനീത്!

Malayalam Breaking News

മോനിഷ മരിക്കുന്നതിന് രണ്ടുദിവസം മുൻപ് കണ്ടപ്പോൾ സംസാരിച്ചത് മുഴുവൻ ലാലേട്ടനെ കുറിച്ച്;വെളിപ്പെടുത്തലുമായി വിനീത്!

മോനിഷ മരിക്കുന്നതിന് രണ്ടുദിവസം മുൻപ് കണ്ടപ്പോൾ സംസാരിച്ചത് മുഴുവൻ ലാലേട്ടനെ കുറിച്ച്;വെളിപ്പെടുത്തലുമായി വിനീത്!

മലയാളികൾക്കെല്ലാ കാലവും മറക്കാനാവാത്ത നായികയാണ് ‘മോനിഷ’ . മലയാളികൾ കണ്ട് കൊതിതീരും മുൻപേ വിടവാങ്ങിയ ഈ താരം മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത മുഖശ്രീയായി നില്കുന്ന നടിയാണ്. കുറഞ്ഞ കാലയളവിൽ മാത്രമാണ് മലയാള സിനിമയിൽ ഉണ്ടായിരുന്നതെങ്കിലും മലയാളികളുടെ പ്രിയങ്കരിയാവാൻ കഴിഞ്ഞ നടികൂടിയാണ് മോനിഷ.1986ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ് മാത്രമേ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. മലയാളികളുടെ മനസിൽ ഇന്നും മായാത്ത മഞ്ഞൾ പ്രസാദമാണ് മോനിഷ.

നഖക്ഷതങ്ങള്‍,​ഋതുഭേതം,​കനകാംബരങ്ങൾ,​കമലദളം,​ചമ്പക്കുളം എന്നീ സിനിമകളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ച താരമാണ് നടനും നർത്തകനുമായ വീനിത്. മോനിഷ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് തമ്മിൽ കണ്ട് സംസാരിച്ചിരുന്നതായി താരം പറയുന്നു. കേരള കൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.

“എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങളിൽ അഭിനയിക്കുമ്പോൾ മോനിഷ എട്ടാം ക്ലാസിലും ഞാൻ പത്തിലുമായിരുന്നു. ബാംഗ്ലൂരിൽ ജീവിക്കുന്നതിനാൽ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടിൽ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ നാട്.

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസിൽ നിന്ന് ഇന്ത്യൻ എയർലെെൻസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബംഗ്ലൂരുവിൽ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചത് മുഴുവൻ ലാലേട്ടന്റെ ഗൾഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാൻ തിരുവനന്തപുരത്ത് ആചാര്യൻ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്. ഹോട്ടൽ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം.

അന്ന് ചമ്പക്കുളം തച്ചൻ സൂപ്പർ ഹിറ്റാ‌യി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി ചമ്പക്കുളം തച്ചൻ കാണാൻ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളിൽ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓർമകൾക്ക് 27 വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല”-വിനീത് പറയുന്നു.

about monisha and vineeth and mohanlal

More in Malayalam Breaking News

Trending

Recent

To Top