ചെറിയ പ്രായത്തിൽ സംഭവിക്കാവുന്ന തെറ്റുകളേ അവൻ ചെയ്തിട്ടുള്ളു; നമ്മളെല്ലാവരും ചാനുവിന്റെ കൂടെയുണ്ട്; ഹൃദയസ്പർശിയായ വാക്കുകളിലൂടെ അബീക്കയ്ക്ക് ഒരു കത്ത്!
ചെറിയ പ്രായത്തിൽ സംഭവിക്കാവുന്ന തെറ്റുകളേ അവൻ ചെയ്തിട്ടുള്ളു; നമ്മളെല്ലാവരും ചാനുവിന്റെ കൂടെയുണ്ട്; ഹൃദയസ്പർശിയായ വാക്കുകളിലൂടെ അബീക്കയ്ക്ക് ഒരു കത്ത്!
ചെറിയ പ്രായത്തിൽ സംഭവിക്കാവുന്ന തെറ്റുകളേ അവൻ ചെയ്തിട്ടുള്ളു; നമ്മളെല്ലാവരും ചാനുവിന്റെ കൂടെയുണ്ട്; ഹൃദയസ്പർശിയായ വാക്കുകളിലൂടെ അബീക്കയ്ക്ക് ഒരു കത്ത്!
നടൻ ഷെയിൻ നിഗത്തെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയതിൽ നിരവധി പേരാണ് പിന്തുണച്ചും എതിർത്തും രംഗത്ത് എത്തിയത് . ഷെയിനു പിന്തുണയുമായി തിരക്കഥകൃത്ത് സുനീഷ് വരനാട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അബിയ്ക്ക് കത്തെഴുതുന്ന രൂപത്തിലാണ് പിന്തുണ അറിയിച്ചത്.നമ്മുടെ ചാനുവിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ കാര്യം അറിഞ്ഞു കാണുമല്ലോ..ഇങ്ങനെ തുടങ്ങി കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ചാനുവിന് തെറ്റുകൾ ഉണ്ടായിട്ടില്ല എന്ന് ഇക്കയെ സ്നേഹിക്കുന്ന ഞങ്ങളാരും പറയില്ല. ചെയ്ത തെറ്റുകളെ ന്യായീകരിക്കുന്നുമില്ല. എന്നാലും അവന്റെയീ ചെറിയ പ്രായത്തിൽ സംഭവിക്കാവുന്ന തെറ്റുകളേ അവൻ ചെയ്തിട്ടുള്ളു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് ഫേസ് ബുക്കിയിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റ് ‘
സുനീഷ് ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട അബിക്കക്ക്,ഇന്ന് ഇക്കായുടെ ഓർമ്മദിവസമാണ്..ഇക്കായുടെ ഓർമ്മകളിൽ നിന്ന് സങ്കടമുള്ള ഒരു കാര്യം പറയട്ടെ! നമ്മുടെ ചാനുവിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ കാര്യം അറിഞ്ഞു കാണുമല്ലോ. പെരുമാറ്റ ദൂഷ്യവും സെറ്റിലെ മോശം ഇടപെടലും അപക്വമായ സോഷ്യൽ മീഡിയ പ്രതികരണങ്ങളും അതിലെ അഹങ്കാര ധ്വനിയുമൊക്കെയാണ് കുറ്റങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്.പലപ്പോഴും മലയാള സിനിമയുടെ അഭിനയവഴിയിൽ ഇക്കയ്ക്ക് ചെയ്യാൻ കഴിയാതെ പോയത് അവനിലൂടെ സംഭവിക്കപ്പെടും എന്ന് ചാനുവിന്റെ സിനിമകളിലെ പ്രകടനം കാണുമ്പോഴും, സിനിമയോട് അവൻ കാണിക്കുന്ന ആത്മാർത്ഥത കാണുമ്പോഴും തോന്നിട്ടുണ്ട്, അതിൽ ആഹ്ലാദവും അതിലേറെ അഭിമാനവും തോന്നിയിട്ടുണ്ട്.
ചാനുവിന് തെറ്റുകൾ ഉണ്ടായിട്ടില്ല എന്ന് ഇക്കയെ സ്നേഹിക്കുന്ന ഞങ്ങളാരും പറയില്ല. ചെയ്ത തെറ്റുകളെ ന്യായീകരിക്കുന്നുമില്ല. എന്നാലും അവന്റെയീ ചെറിയ പ്രായത്തിൽ സംഭവിക്കാവുന്ന തെറ്റുകളേ അവൻ ചെയ്തിട്ടുള്ളു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ക്ഷമിക്കാനും സഹകരിക്കാനും കഴിയുന്ന തെറ്റുകളേയുള്ളൂ എല്ലാം..പരസ്പരമുണ്ടായ ഈഗോ പ്രശ്നങ്ങളെ വലിയ പ്രശ്നങ്ങളായി പർവതീകരിക്കുമ്പോൾ വഷളായതാണ് ഇവയെല്ലാം എന്നാണ് ഇവിടെ നിന്ന് നോക്കുമ്പോൾ ഞങ്ങൾക്ക് തോന്നുന്നത്. അമൃതയിലെ ഡാൻസ് റിയാലിറ്റിഷോ സമയത്തെ ചാനുവിന്റെ പ്രതികരണങ്ങൾ ഒക്കെ അബീക്ക ഓർക്കുന്നില്ലേ? അന്നു മുതൽക്കേ ശരിയെന്ന് തോന്നുന്ന സ്വന്തം നിലപാടുകൾ അവൻ ഉറക്കെ പറഞ്ഞിട്ടില്ലേ? അതുപോലെയൊക്കെ തന്നെയായിരിക്കണം ഇതും…
പിന്നെ ലഹരി ഉപയോഗത്തിന്റെ കാര്യം. പോലീസും, എക്സൈസും ശക്തമായ നടപടികൾ എടുക്കട്ടെ.. തെറ്റായ വഴിക്ക് നടത്താനും, തെറ്റ് ഉപദേശിക്കാനും ഒരുപാട് പേരുള്ള കാലമാണല്ലോ ഇത്..എന്തായാലും അവൻ പറയുന്നതെല്ലാം കഞ്ചാവടിച്ച് പറയുന്നതാണ് എന്ന് അടച്ച് അഭിപ്രായപ്പെടുന്നവരുണ്ട്. ചില സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അത് കഞ്ചാവടിച്ച് പറയുന്നതാണെന്ന് പറഞ്ഞ് ആരോപണ വിധേയരാകുന്നവർക്ക് രക്ഷപ്പെടാമല്ലോ? എന്തായാലും മന്ത്രിതലത്തിലേക്ക് വരെ ഈ വിഷയം എത്തിക്കഴിഞ്ഞു.
ഒരു വശത്ത് നിന്ന് ചിന്തിക്കുമ്പോൾ, ദേശീയ അവാർഡ് ജേതാക്കളായ അജിത് കുമാറിന്റെയും ഷാജി എൻ കരുണിന്റേയും ഒക്കെ സിനിമകളിൽ അഭിനയിച്ചപ്പോൾ അവർക്കുണ്ടാകാതിരുന്ന പ്രശ്നം എങ്ങനെയാണ് ഈ ഒന്നോ രണ്ടോ പ്രൊഡ്യൂസഴ്സിന് ഉണ്ടാകുന്നത്? അപ്പോൾ അവരുടെ ഭാഗത്തും എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്ന് ന്യായമായും സംശയിക്കാം. ഇക്കാ ..അതും നമ്മൾ കണക്കിലെടുക്കണം. മാത്രമല്ല, വെയിലിലും, കുർബാനിയിലുമായി പരസ്പര ബന്ധമില്ലാത്ത രണ്ട് കഥാപാത്രങ്ങളുടെ എട്ട് കാലഘട്ടണ്ടളിലെ പല ഗെറ്റപ്പിലുള്ള കഥാപാത്രങ്ങളെ കഴിഞ്ഞ ദിവസണ്ടളിലായി ചാനു അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഉറക്കമില്ലാതെ നിമിഷാർദ്ധങ്ങളിൽ കഥാപാത്രങ്ങൾ മാറ്റി അഭിനയിക്കുമ്പോഴുള്ള മാനസിക സമ്മർദ്ദവും നമ്മൾ കണക്കിലെടുക്കണം ഇക്കാ …
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...