Connect with us

ഷെയ്നിനെ നിഗത്തെ ഒതുക്കാൻ ശ്രമം നടക്കുന്നു; വാട്സ്ആപ് മെസേജ് തെളിവുകൾ നിരത്തി സംവിധായകന്റെ വെളിപ്പെടുത്തൽ!

Malayalam Breaking News

ഷെയ്നിനെ നിഗത്തെ ഒതുക്കാൻ ശ്രമം നടക്കുന്നു; വാട്സ്ആപ് മെസേജ് തെളിവുകൾ നിരത്തി സംവിധായകന്റെ വെളിപ്പെടുത്തൽ!

ഷെയ്നിനെ നിഗത്തെ ഒതുക്കാൻ ശ്രമം നടക്കുന്നു; വാട്സ്ആപ് മെസേജ് തെളിവുകൾ നിരത്തി സംവിധായകന്റെ വെളിപ്പെടുത്തൽ!

നടൻ ഷെയ്ന്‍ നിഗത്തിന് നിർമ്മാതാക്കൾ വിലക്ക് ഏർപ്പെടുത്തിയതാണ് സമൂഹ മാധ്യമങ്ങളിലും സിനിമാമേഖലയിലും ചർച്ചാ വിഷയം. താരത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് ഇതിനോടകം എത്തിയത്. താരത്തെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇതിനോടകം ചർച്ചകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ താരത്തെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തൻ ഓൺലൈൻ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യാഹിയ രംഗത്ത്

ഷെയിനിന് എതിരെ പെയ്ഡ് ന്യൂസ് കൊടുക്കാനാണ് ആവശ്യപ്പെട്ടത് വാട്ട്സ്ആപ്പിൽ തന്നോട് ഇതുമായി സംസാരിച്ച വ്യക്തിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് കുറിപ്പിൻപ്പം പങ്കുവെച്ചിരിക്കുന്നത്

സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ഒരു പ്രിയ സുഹൃത്തിന് വന്ന മെസേജ് ആണിത്. ഇത് കണ്ടതിനുശേഷം ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിനിന്റെ കൂടെ ആയിരിക്കും.Moju Mohan എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജ് ആണിത്

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തില്‍ നിന്നും രണ്ടുദിവസം മുന്നേ ഒരു മെസേജ് വരികയുണ്ടായി. ഷെയിന്‍ നിഗം ആണ് വിഷയം. ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റിനനുസരിച്ച് പേയ്മെന്റ് കിട്ടും. ഷെയിന്‍ നിഗത്തിനെതിരേ പോസ്റ്റുകള്‍, സ്റ്റോറികള്‍ വരണം. അതായത് ‘പെയ്ഡ് ന്യൂസ് ‘..

വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലന്‍ ആയിരുന്നു. പക്ഷെ പിന്നാമ്പുറങ്ങള്‍ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിന്‍ മാത്രമല്ല വില്ലന്‍. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ..
വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..

shain nigam

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top