
Malayalam
തന്റെ പ്രസന്റേഷന് സ്റ്റൈല്‍ മാറ്റണമെന്ന് പ്രാഡ്യൂസര്‍ ആവശ്യപ്പെട്ടു;പിന്നെ മലയാളത്തിലെ പ്രയോഗങ്ങള്‍ പഠിച്ചു!
തന്റെ പ്രസന്റേഷന് സ്റ്റൈല്‍ മാറ്റണമെന്ന് പ്രാഡ്യൂസര്‍ ആവശ്യപ്പെട്ടു;പിന്നെ മലയാളത്തിലെ പ്രയോഗങ്ങള്‍ പഠിച്ചു!

റിയാലിറ്റി ഷോ അവതാരകയായി എത്തി പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്.എത്ര വിമർശനങ്ങൾ ഉന്നയിച്ചാലും മലയാള റിയാലിറ്റി ഷോകളിൽ രഞ്ജിനിക്ക് പകരം വെക്കാൻ ഒരവധാരിക വേറെ ഇല്ലന്നുള്ളത് യാഥാർഥ്യമാണ്. ഇപ്പോള്‍ തന്റെ കരിയര്‍ ബ്രേക്കിന് കാരണമായ ഷോയെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു രഞ്ജിനി.
തന്നെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് സ്റ്റാര്‍ സിങ്ങറാണെന്ന് രഞ്ജിനി പറയുന്നു. താന്‍ കേരളത്തിന് പുറത്തു തന്നെയായിരുന്നു. അത് എന്റെ ഭാഷയെയും കാര്യമയി ബാധിച്ചിരുന്നു. തന്റെ വരവ് തനിക്കും മലയാളികള്‍ക്കും ഒരു കള്‍ച്ചറല്‍ ഷോക്കായിരുന്നു. സ്റ്റാര്‍ സിങ്ങര്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടാണ്. തന്നെ പൂര്‍ണമായും ഒരു മലയാളിയാക്കിയത് അതായിരുന്നു.
അന്ന് ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ തന്റെ പ്രസന്റേഷന് സ്റ്റൈല്‍ മാറ്റണമെന്ന് പ്രാഡ്യൂസര്‍ ആവശ്യപ്പെട്ടു. അന്ന് മലയാളത്തിലെ പ്രയോഗങ്ങള്‍ പഠിച്ചത് ഇന്നും ഓര്‍ക്കുന്നതായും രഞ്ജിനി പറഞ്ഞു. സ്റ്റാര്‍ സിങ്ങറിന് ശേഷം സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും രഞ്ജിനി അനിവാര്യ ഘടകമായിരുന്നു. സ്റ്റാര്‍ സിങ്ങറിന് ശേഷം നിരവധി റിയാലിറ്റി ഷോകളില്‍ ആങ്കറായി എത്തിയ രഞ്ജിനി ഇന്നും സജീവമാണ്. ഇടക്കാലത്ത് ഏഷ്യാനെറ്റിലെ ബിഗ് ബോസിലെത്തിയ താരം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
about ranjini haridas
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...