
Malayalam
മകനെ വിമർശനംകൊണ്ട് പൊതിയുന്നവനോട് ഷെയ്നിന്റെ അമ്മയ്ക്ക് ചിലത് പറയാനുണ്ട്!
മകനെ വിമർശനംകൊണ്ട് പൊതിയുന്നവനോട് ഷെയ്നിന്റെ അമ്മയ്ക്ക് ചിലത് പറയാനുണ്ട്!
Published on

അച്ഛനേക്കാൾ ഒട്ടും മോശമല്ല മകനെന്ന് പലയാവർത്തി ഷെയ്ൻ നിഗം തെളിയിച്ചിട്ടുണ്ട്.എന്നാൽ ആ അഭിയുടെ മകൻ ഇപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.സിനിമയ്ക്കകത്തും പുറത്തുമൊക്കെ നിന്ന്.ഷൂട്ടിങ് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി, കരാര്‍ ലംഘിച്ചു, വിലക്കു നേരിടേണ്ടി വരും എന്നൊക്കെ വാര്‍ത്തകള്‍ വരുമ്പോള്‍ ഷെയിന്‍ നിഗമിന്റെ ഉമ്മ സുനില പതികരിക്കുന്നു.മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്നിന്റെ അമ്മ പ്രതികരിച്ചത്.
‘ഷെയ്നിനെ കുറ്റം പറയുന്നവര്‍ ആരും എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി എന്തെന്ന് അന്വേഷിക്കാത്തത്. സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് പറഞ്ഞിട്ടുണ്ടോ…ആരും, ഒരു കോണില്‍ നിന്നും ചോദിച്ചില്ല…
വെയിലിന്റെ സംവിധായകന് ശരത് ഒരു ദിവസം രാവിലെ ഒൻപത് മണിക്ക് എന്നെ വിളിച്ച് പറയുകയാണ് ഷെയ്ന് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാന്‍ അപ്പോള്‍ തന്നെ മകനെ വിളിച്ചു. അപ്പോഴാണ് അവന് പറയുന്നത്, ‘രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാണ് ഫോണ്‍ എടുത്തതെന്ന്. ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്ന്’. ഞാന്‍ ഇത് ശരത്തിനോട് പറഞ്ഞ് അല്പം വാക്കു തര്‍ക്കം ഉണ്ടായി.
ഷെയ്ന് ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരോട് നിങ്ങള്‍ ചോദിക്കണം ഇതുപോലെ എന്തെങ്കിലും ഒരു സംഭവം അവന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന്. ഇഷ്ഖിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞല്ലോ ഞങ്ങളോടൊന്നും ഇങ്ങനെയില്ല എന്ന്. ഇനി അഭിനയിക്കേണ്ട ഖുര്‍ബാനി സിനിമയുടെ ഷൂട്ടിങ് ഇപ്പോള്‍ വേണമെങ്കിലും ആരംഭിക്കാന്‍ അവര്‍ തയ്യാറാണ്. ഇടവേള വന്നില്ലേ ഇപ്പോള്‍. ആ സമയത്ത് ചെയ്യാമെന്നാണ് അവര്‍ പറുന്നത്’ ഇങ്ങനെ പോകുന്നു അമ്മയുടെ വാക്കുകൾ…
sunila about shane nigam
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...