
Malayalam Breaking News
മുടി വളരട്ടെ; ഞാൻ കാത്തിരിയ്ക്കാം; താരത്തിന്റെ മുന്നിൽ തല കുനിച്ച് ‘വെയിൽ’ സംവിധായകൻ ശരത്!
മുടി വളരട്ടെ; ഞാൻ കാത്തിരിയ്ക്കാം; താരത്തിന്റെ മുന്നിൽ തല കുനിച്ച് ‘വെയിൽ’ സംവിധായകൻ ശരത്!
Published on

ഒടുവിൽ വെയിൽ’ സംവിധായകൻ ശരതും ഷെയിനിന്റെ മുന്നിൽ തലകുനിച്ചു. മുടി വളരുന്നതുവരെ താൻ കാത്തിരിക്കാൻ തയാറാണെന്ന് ‘വെയിൽ’ സംവിധായകൻ ശരത്.
ജോബി ജോർജും ഷെയ്നുമുള്ള തർക്കം പരിഹരിച്ചതിന് പിന്നാലെ വെയിൽ സംവിധായകൻ ശരത് മേനോനുമുള്ള തർക്കമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത് .ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്‌ൻ വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെയായിരുന്നു വെയിൽ സംവിധായകൻ ശരത് മേനോനുമുള്ള പ്രശ്നങ്ങക്ക് തുടക്കം കുറിച്ചത്. അതിനിടെ താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള ഷെയ്‌നിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മുടി വളരുന്നതുവരെ താൻ കാത്തിരിക്കാൻ തയാറാണെന്ന് ‘വെയിൽ’ സംവിധായകൻ ശരത് മേനോൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“ഇനിയിപ്പോൾ ഷെയിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാമെന്നതാണ് ചെയ്യാനാകുന്നത്. അതിന് ഞാൻ തയാറാണ്. മറ്റൊരു വഴി ആ ഗെറ്റപ്പിനോട് ചേർന്നു നിൽക്കുന്ന വിഗ്ഗ് ഉപയോഗിക്കാമെന്നതാണ്. പക്ഷെ പകുതിയോളം ചിത്രീകരണം കഴിഞ്ഞ അവസ്ഥയിൽ അത്തരത്തിൽ കൃത്യമായൊരു വിഗ്ഗ് കിട്ടിയില്ലെങ്കിൽ ലുക്ക് ശരിയാകില്ല. കാത്തിരിക്കാം. അല്ലാതെന്ത് ചെയ്യാനാണ്,” ശരത് പറയുന്നു.
മുടി നീട്ടിവളര്‍ത്തിയ ഗെറ്റപ്പാണ് വെയിലി’ല്‍ ഷെയ്‌ന്റേത്. കുര്‍ബാനി’യിലെ ഗെറ്റപ്പിനായി താരം മുടി അൽപ്പം വെട്ടിയിരുന്നു. എന്നാൽ ഇത് ഷൂട്ടിംഗ് തടസ്സപ്പെടുത്താൻ മനഃപൂർവ്വം ചെയ്തതെന്നാണ് നിർമ്മാതാവ് പറയുന്നത്. ശരത് മേനോനെ സൂക്ഷിക്കണം , ഒരാള്‍ക്ക് കാണാനാവുന്നതില്‍ ഏറ്റവും വൃത്തികെട്ടവരില്‍ ഒരാളാണെന്നും ഷെയ്ന്‍ പറയുന്നു. വെറുപ്പ് ഉണ്ടാക്കാനല്ല താന്‍ ശ്രമിക്കുന്നത്. തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ളതാണ്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. സത്യമേവ ജയതേ എന്ന അടിക്കുറിപ്പിൽ ഷെയിൻ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.
സെറ്റിലെത്തായാൽ ഏറെ നേരം കാരവനിൽ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവർത്തകരും പറയുന്നു. “ഷെയ്നിനോട് ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല. കാരണം അത് എന്റെ കൈയിലല്ല. നിർമാതാവ് ഉൾപ്പെടെയുള്ളവർ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഷെയ്ൻ സിനിമയോട് സഹകരിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഇത് അദ്ദേഹത്തിന്റെ കൂടി സിനിമയാണല്ലോ,” ശരത് പറഞ്ഞു.
Shane nigham
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...