
Malayalam Breaking News
ആ വാർത്ത തികച്ചും തെറ്റാണ്; ഷെയ്ൻ നിഗത്തിന് വേണ്ടി ഖുര്‍ബാനി സംവിധായകൻ..
ആ വാർത്ത തികച്ചും തെറ്റാണ്; ഷെയ്ൻ നിഗത്തിന് വേണ്ടി ഖുര്‍ബാനി സംവിധായകൻ..
Published on

ഷെയ്ൻ നിഗമാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ജോബി ജോർജും ഷെയ്നുമുള്ള തർക്കം പരിഹരിച്ചതിന് പിന്നാലെ വെയിൽ സംവിധായകൻ ശരത് മേനോനുമുള്ള തർക്കമാണ് ഇപ്പോൾ മാധ്യമങ്ങളിൽ. അതിനിടെ താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള ഷെയ്നിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്നും വെയില് എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്
ഇതിനിടെ ഖുര്‍ബാനി ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഷെയിൻ മുടി വെട്ടിയത് ചിത്രത്തെ ബാധിക്കുമെന്ന് തരത്തിലുള്ള റിപ്പോർട്ടുകളും ഇതിനോടകം വന്നു കഴിഞ്ഞു. എന്നാൽ വാർത്തകൾ തെറ്റാണെന്നും ലുക്ക് മാറിയത് ചിത്രത്തിന് തടസ്സമല്ലെന്നും പറഞ്ഞ് കൊണ്ട് സംവിധായകന് ജിയോ എത്തിയിരിക്കുകയാണ്.
ജിയോ വി.യുടെ കുറിപ്പ് വായിക്കാം:
ഞാൻ ജിയോ വി. ഷൂട്ടിങ് നടക്കുന്ന ‘ഖുർബാനി’ എന്ന സിനിമയുടെ സംവിധായകൻ. ഇന്ന് 26-11- 2019ൽ വന്ന പത്രവാർത്തയിൽ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട് ഖുർബാനി സിനിമയെ കുറിച്ച് പരാമർശിച്ച വാർത്ത തികച്ചും തെറ്റായ വിവരങ്ങളാണ്.
ശരിയായ വസ്തുതകൾ ബന്ധപെട്ടവരോട് ചോദിച്ചറിയാതെയാണ് വാർത്ത നൽകിയിരിക്കുന്നത്. ഖുർബാനി എന്ന സിനിമയുടെ ചർച്ച മുതൽ ചിത്രീകരണം നടന്നതു വരെ, ഷെയ്ൻ നിഗത്തിന്റെ പൂർണ സഹകരണം ലഭിച്ചിട്ടുണ്ട്. ഉദേശിച്ചതിലും രണ്ട് ദിവസം മുൻപ് കൊച്ചിയിലേക്ക് ഷിഫ്റ്റായത് കൊണ്ട് മറ്റു ആർട്ടിസ്റ്റുകളുടെ ഡേറ്റുകൾ ഒത്ത് ചേരാതെ വന്നപ്പോൾ പ്രെഡ്യൂസറിന്റെ അനുവാദതോടെയാണ് ഷെഡ്യൂളായത്.
തുടർന്നുള്ള ചിത്രീകരണത്തിന് ഇപ്പോഴുള്ള ഷെയ്ൻ നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു. നവാഗത സംവിധാകരുടെ സിനിമ എന്ന സ്വപ്നം പൂർത്തിയാക്കാൻ നൂറ് ശതമാനം കൂടെ നിൽക്കുന്ന വ്യക്തിയാണ് ഷെയ്ൻ നിഗമെന്ന താരം. കൂടാതെ ഖുർബാനി ചിത്രത്തിന്റെ പ്രൊഡ്യൂസർ മഹാസുബൈറിന്റെ സഹകരണവും പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് 85 ശതമാനം ചിത്രീകരണം പൂർത്തിയാകാൻ സാധിച്ചത്. വിവാദങ്ങൾക്ക് ചർച്ചയാവാൻ ഖുർബാനി സിനിമയെ തിരഞ്ഞെടുക്കരുതെന്ന് അപേക്ഷിക്കുന്നു.
shane nigham
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...