കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതാരം ഷെയ്ൻ നിഗം ചെറിയ രീതിയിലൊന്നുമല്ല മലയാള സിനിമാ രംഗത്ത് കോളിളക്കങ്ങൾ സൃഷ്ടിക്കുന്നത്.നിർമാതാവ് ജോബി ജോർജുമായി ഉണ്ടായ വിവാദമാണ് ഇതിനെല്ലാം തുടക്കമായത്.എന്നാൽ ഇപ്പോൾ പലരും ഷെയ്ൻ നിഗത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ ഈ യുവ താരത്തിന് പിന്തുണയുമായി എത്തിയിരിരിക്കുകയാണ് പ്രശസ്ത നടി അഞ്ജലി അമീർ.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് അഞ്ജലി അമീർ ഷെയിൻ നിഗമിനുള്ള പിന്തുണ അറിയിച്ചത്.
അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ, “ഈ ആധുനിക യുഗത്തിൽ വയസ്സൻ മാരെ ചെറുപ്പക്കാരാക്കുകയും ചെറുപ്പക്കാരെ നേരെ തിരിച്ചും. ആണിനെ പെണ്ണും പെണ്ണിനെ ആണു മാക്കുന്ന മേക്കപ്പുകളും വിഗ്ഗുകളും പ്രഗൽഭരായ ചമയക്കാരുമുള്ള സിനിമാ മേഖലയിൽ എന്തിനു വേണ്ടിയാണ് ഒരു നടനെ മുടി ട്രിം ചെയ്തു താടി വെട്ടി എന്നുള്ള നിസാര കാരണങ്ങൾ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. നിസ്സാര കാരണങ്ങൾ കൊണ്ട് ഒരു നല്ല നടന്റെ കരിയർ തകർക്കരുത് “. എന്നാണ് അഞ്ജലി പറയുന്നത്.ഏതായാലും അധികം വൈകാതെ തന്നെ ഈ വിഷയത്തിൽ നിർമ്മാതാക്കളുടെ സംഘടന ഒഫീഷ്യൽ ആയി തന്നെ പ്രതികരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
https://youtu.be/v0znuu808Dc
നടൻ ഷെയ്ൻ നിഗമുമായി സഹകരിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഷെയ്ന് നടത്തുന്നത് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളാണെന്നും അസോസിയേഷന് ആരോപിച്ചു. അടുത്തുതന്നെ കൊച്ചിയില്‍ ചേരുന്ന അസോസിയേഷന്റെ തീരുമാനം താരസംഘടനയെ അറിയിക്കും.നവാഗതനായ ശരത് മേനോന് സംവിധാനം ചെയ്യുന്ന വെയില് എന്ന സിനിമയുമായി സഹകരിക്കാന്‍ നടന് ഷെയ്ന് നിഗം തയ്യാറാവുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഷെയ്നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു വെയില്.വിവാദം ഒത്തുതീർത്തെങ്കിലും.ഷെയ്ൻ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...