മുടിയുടെ പേരിൽ ഇനി അടിവേണ്ടെന്ന് ഷെയിനും തീരുമാനിച്ചു, വിവാദങ്ങൾക്കിടെ പുതിയ ലു ക്കിൽ എത്തിയിരിക്കുകയാണ് നടൻ ഷെയ്ന്‍ നിഗം. നടന്റെ ലുക്ക് കണ്ടതോടെ അമ്പരന്നിരിക്കുകയാണ് വെയിൽ സിനിമയുടെ അണിയറപ്രവർത്തകർ
താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള ഷെയ്‌നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് . ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്‌നും വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നം തുടക്കം കുറിക്കുന്നത്. എന്നാൽ മുടിയുടെ കാര്യത്തിൽ ഇനി തർക്കം വേണ്ടെന്ന് ഷെയ്ന്‍ വിചാരിച്ചു. എന്നാൽ താരത്തിന്റെ ഈ പ്രവർത്തി വെയില്‍ സിനിമ പ്രവർത്തകർക്ക് തിരിച്ചടിയാണെന്നുള്ള കാര്യത്തൽ സംശയം ഇല്ല.
ജോബി ജോർജ് നിർമിച്ച് നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിൽ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നാണ് പരാതി ഉയർന്നുവന്നിരുന്നു . മലയാള സിനിമാലോകത്ത് ഏറെ ചർച്ചയായ ഒന്നായായിരുന്നു നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ പ്രശ്നം. ഈ പ്രശ്‌നം വലിയ ചർച്ചകൾക്കൊടുവിൽ സംസാരിച്ചു തീർപ്പാക്കുകയായിരുന്നു. എന്നാൽ പിന്നീട് വീണ്ടും ഈ പ്രശ്നം ഉയർന്നുവരുകയായിരുന്നു
ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.സെറ്റിലെത്തായാൽ ഏറെ നേരം കാരവനിൽ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവർത്തകരും പറയുന്നു. വെയില്‍ സിനിമയുടെ ഷൂട്ടിങ് കരാര്‍ പ്രകാരമുള്ള ദിവസങ്ങളേക്കാള്‍ കൂടുതല്‍ താന്‍ സിനിമയുമായി സഹകരിച്ചുവെന്നും എന്നിട്ടും സംവിധായകന്‍ ശരത് മേനോന്‍ തന്നോടു മോശമായി പെരുമാറിയെന്നും ഷെയ്ന്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ചിരുന്നു ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഈ ഓഡിയോ സന്ദേശം താരം പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...