
Social Media
ബാബു ആൻ്റണിയും ഫീൽഡ് ഔട്ട്;വായടപ്പിക്കുന്ന മറുപടി നൽകി ഒമർ ലുലു!
ബാബു ആൻ്റണിയും ഫീൽഡ് ഔട്ട്;വായടപ്പിക്കുന്ന മറുപടി നൽകി ഒമർ ലുലു!

മലയാളികളുടെ സ്വന്തം താരമാണ് ബാബു ആൻ്റണി.താരത്തിന് അന്നും ഇന്നും ഏറെ ആരാധകരാണ് ഉള്ളത്.താരം പണ്ട് മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. മലയാള സിനിമയ്ക്കു പുറമെ മറ്റ് ഭാഷകളിലും താരം നിറ സാന്നിധ്യമായിരുന്നു.ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലുവും ആൻ്റണിയും ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിന് വന്ന കമന്റ് ആണ് ചർച്ചയാകുന്നത്.ഇന്നലെ ഒമർ ലുലുവിനു നേരെ വിമർശനം എന്നായിരുന്നു വന്നത്. എന്നാൽ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രത്തിനടിയിലാണ് കമന്റ് വന്നത്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെയാണ് ബാബു ആന്റണിയെ ട്രോളുന്ന തരത്തില്‍ ഒരാള്‍ കമന്റിട്ടത്.
ബാബു ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നുണ്ട്.. ഒമറിന്റെ അടുത്ത ചിത്രം ധമാക്കയുടെ റിലീസ് കഴിഞ്ഞാല്‍ ചിത്രത്തിന്റെ പണി തുടങ്ങുമെന്ന് സംവിധായകന് ആരാധകരെ അറിയിച്ചിരുന്നു. ഒരു മാസ് ത്രില്ലറായാണ് പവര്‍സ്റ്റാര്‍ ഒരുക്കാന്‍ താന്‍ ശ്രമിക്കുന്നതെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. പോസ്റ്റിനു ചുവടെ ഒരാള്‍ ഇങ്ങനെ കമന്റിട്ടു. ‘ ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള് റെഡി’ എന്ന്.
കമന്റിനു ചുട്ട മറുപടിയാണ് ഒമര്‍ തിരിച്ചുകൊടുത്തത്’. അതിന് ഞാന്‍ ഫീല്‍ഡില്‍ ഉള്ള ഏത് നായകനെ വച്ചിട്ടാ മോനൂസേ പടം ചെയ്തിട്ടുള്ളത്?’ സിജു വില്‍സണ്‍, ബാലു വര്‍ഗീസ്, റോഷന്, അരുണ്‍ എന്നീ നടന്മാരുടെ പേരുകളും സംവിധായകന് എടുത്തു പറഞ്ഞു.
‘വല്ല്യ താരങ്ങളെ വച്ച് സിനിമ ചെയ്തിട്ട് പോലും ഒരുപാട് സിനിമ ആരും അറിയാതെ പോകുന്നു. എന്റെ റിലീസ് ആയ മൂന്ന് ചിത്രവും നിർമാതാവിന് നഷ്ടവും വരുത്തിയിട്ടില്ലാ ട്രോളുന്നവര്‍ ഒരു താരമില്ലാത്ത ചിത്രം ചെയ്തു നോക്കു അപ്പോള്‍ അറിയാം ബുദ്ധിമുട്ട്.’ എന്നും ഒമര്‍ലുലു കൂട്ടിച്ചേര്‍ത്തു.
ഒമർ ലുലുവിനെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. വേറൊരാൾ പവർസ്റ്റാർ എന്ന ചിത്രത്തിൽ പ്രിയ വാര്യർ ഉണ്ടോ എന്ന് ചോദിച്ചു. അതിന് ‘ഇല്ല’ എന്നാണ് സംവിധായകൻ മറുപടി പറഞ്ഞത്.
about babu antony and omar lulu
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....