
Malayalam
പ്രണയ സാഫല്യം…;സംഗീത സംവിധായകന് ഫൈസലും ഗായിക ശിഖയും വിവാഹിതരായി!
പ്രണയ സാഫല്യം…;സംഗീത സംവിധായകന് ഫൈസലും ഗായിക ശിഖയും വിവാഹിതരായി!

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും ഗായിക ശിഖ പ്രഭാകരനും വിവാഹിതരായി. വളരെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത് .കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹം.അല്ലെങ്കിലും ഇപ്പോൾ താര വിവാഹങ്ങൾ കൂടിക്കൊണ്ടിരിക്കുവാണല്ലോ അതിനൊപ്പം തന്നെയാണ് ഇപ്പോൾ ഗായകരും വിവാഹം കഴിച്ചിരിക്കുന്നത്.ഇന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ റിസോർട്ടിൽ വെച്ച് വിവാഹ സൽക്കാരം നടക്കും.
കോളേജ് പഠന കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. തുടർന്ന് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ വാർത്ത താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.. ഈ നിമിഷത്തേക്കാൾ കൂടുതൽ ഒന്നും ഞങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സന്തോഷകരമായ മുഖത്തോടെ നീ എന്റെ അരികിൽ. മൈ ബെസ്റ്റ് ബഡ്ഡി. എന്റെ ബെറ്റർ ഹാഫ് എക്കാലത്തെയും എന്റെ പ്രചോദനം . നീ എന്നും .എപ്പോഴും എനിക്കായി ഉണ്ടായിരുന്നു. ഇതിനായിട്ടാണ് നമ്മൾ ഇത്രകാലം കാത്തിരുന്നത്. ഞങ്ങൾ ഇവിടെയുണ്ട്. എല്ലാവർക്കും നന്ദി ഞങ്ങളുടെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും , ശത്രുക്കൾക്കും, ഞങ്ങളെ ഹൃദയത്തിൽ വഹിക്കുന്ന എല്ലാവർക്കും നന്ദി എന്നാണ് ഫൈസൽ ഇൻസ്റ്റയിൽ കുറിച്ചു.
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ശിഖ പ്രേക്ഷകർക്ക് സുപരിചിതയായത്. പൂമരം ഒറ്റ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ഫൈസലിനെ പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കിയത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്. പിന്നീട് ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് തുടങ്ങിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പോപ്പുലറാണ്.
about faisal and shikha marriage
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...