Malayalam
യെസ് വി ആര്‍ പ്രെഗ്നന്റ; സന്തോഷ വാര്‍ത്ത പങ്കുവച്ച് ശിഖയും ഫൈസലും
യെസ് വി ആര്‍ പ്രെഗ്നന്റ; സന്തോഷ വാര്‍ത്ത പങ്കുവച്ച് ശിഖയും ഫൈസലും
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് ശിഖ പ്രഭാകര്‍. അതുപോലെ ഗായകനും സംഗീത സംവിധായകനുമാണ് ഫൈസല്‍ റാസി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ കൂടിയാണ് ഇരുവരും. ഇരവരുടേയും വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി കടന്നു വരുന്നതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ഫൈസലും ശിഖയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2019 ലായിരുന്നു ശിഖയും ഫൈസലും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മഹാരാജാസ് കോളേജില്‍ നിന്നും ആരംഭിച്ച പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രണ്ടുപേരും. ജീവിതത്തിലെ സന്തോഷകരമായ വിശേഷങ്ങള്‍ പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട് ഈ താരജോഡികൾ . ഇങ്ങനെ കഴിഞ്ഞ ദിവസം ഫൈസലും ശിഖയും പങ്കുവച്ച വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും സന്തോഷം ഉണ്ടാക്കിയിരിക്കുന്നത്.
യെസ് വി ആര്‍ പ്രെഗ്നന്റ് എന്ന ക്യാപ്ഷനോടെയുള്ള ശിഖയുടെ ചിത്രമാണ് ഫൈസല്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ ആശംസകള്‍ അറിയിക്കുന്നത്. താരങ്ങളായ സിത്താര കൃഷ്ണകുമാര്‍, സയനോര, മജിസിയ ഭാനു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.
about shikha prabhakar
