ഒരു ദിവസം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി മാമാങ്കം താരാട്ട് പാട്ട്!
Published on

മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ ‘മാമാങ്ക’ത്തിലെ താരാട്ട് പാട്ട് പുറത്തിയിറങ്ങിയതിന് പിന്നാലെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് . ബോംബേ ജയശ്രീ ആലപിച്ച ”കണ്ണനുണ്ണി മകനേ കണ്ണേ എന്‍ പൈതലേ” എന്ന ഗാനമാണ് പുറത്തിറങ്ങിയത് . അജയ് ഗോപാലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന് ആണ് ഈണം പകർന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരാണ് പാട്ടിന്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ആകട്ടെ പതിനൊന്നാം സ്ഥാനവും..
ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ഗാനത്തില്‍ കാണുന്നത് . മാസ്റ്റര്‍ അച്യുതന് ആണ് ചന്തുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കനിഹ, ഉണ്ണി മുകുന്ദന്, അനു സിത്താര എന്നിവരേയും ഗാന രംഗത്തില്‍ കാണാൻ കഴിയുന്നുണ്ട്. കാത്തിരിപ്പിന് ശേഷം ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദനും എത്തുന്നുണ്ട് . ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിൽ ഒരുക്കിയിരിക്കുന്നത് .കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് .
ഏകദേശം അമ്പതു കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ് .കാവ്യ ഫിലിംസിന്റെ ബാന്നറിൽ വേണു കുന്നംപള്ളി ആണ് ചിത്രം നിർമിക്കുന്നത് .പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത്.
Mamankam
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...