Connect with us

ദാസേട്ടന്‍ പാടുന്നില്ലെങ്കില്‍ ഞാനും മറ്റുവല്ല പണിക്കും പോകുമെന്ന് രവീന്ദ്രന്‍;എന്നാൽ എല്ലാം മാറ്റിമറിച്ചത് മോഹൻലാൽ ചിത്രം!

Malayalam Breaking News

ദാസേട്ടന്‍ പാടുന്നില്ലെങ്കില്‍ ഞാനും മറ്റുവല്ല പണിക്കും പോകുമെന്ന് രവീന്ദ്രന്‍;എന്നാൽ എല്ലാം മാറ്റിമറിച്ചത് മോഹൻലാൽ ചിത്രം!

ദാസേട്ടന്‍ പാടുന്നില്ലെങ്കില്‍ ഞാനും മറ്റുവല്ല പണിക്കും പോകുമെന്ന് രവീന്ദ്രന്‍;എന്നാൽ എല്ലാം മാറ്റിമറിച്ചത് മോഹൻലാൽ ചിത്രം!

ഭൂമിയിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്നത് തന്നെ നമ്മുടെ സ്വന്തം യേശുദാസ് ആണ്.ഇന്നും അന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾക്കു ഒരുപാട് ആരധകരാണുള്ളത്.പ്രായഭേദ്യമന്യേ അദ്ദേഹത്തിന്റെ പാട്ടുകള്‍ ഏവരും നെഞ്ചേറ്റുന്നു.മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടെയാണ് താരം.എന്നും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള ഗാനങ്ങൾ ഇദ്ദേഹത്തിൻറെ തന്നെയാണ്.എങ്ങും നിറഞ്ഞു നിൽക്കുന്ന അതുല്യ പ്രതിഭ.ശബ്‌ദ മാധുര്യം കൊണ്ട് പ്രേക്ഷക മനസെന്നും കീഴ്പെടുത്തിട്ടേ ഉള്ളു.എവര്‍ഗ്രീന്‍ ഹിറ്റുകളുടെ കാലത്ത്, അതായത് 1980-കളുടെ അവസാനത്തോടെ യേശുദാസ് ഒരു തീരുമാനം എടുത്തു. അന്നത്തെ മികവുറ്റ സംഗീത സംവിധായകര്‍ക്ക് അവസരം കുറഞ്ഞതോടെ തനിക്ക് കിട്ടുന്ന പാട്ടുകള്‍ എല്ലാം പാടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

ഇതോടൊപ്പം ചലച്ചിത്ര ഗാനങ്ങള്‍ പരമാവധി ഒഴിവാക്കി കച്ചേരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വരുന്ന 10 വര്‍ഷത്തേക്ക് തരംഗിണി സ്റ്റുഡിയോയ്ക്ക് വേണ്ടി മാത്രമേ പാടൂ എന്നും യേശുദാസ് തീരുമാനിച്ചു. ഈ സമയത്താണ് മോഹന്‍ലാല്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്ബനിയായ പ്രണവം ആര്‍ട്സ് ആരംഭിക്കുന്നത്. പ്രണവം ആര്‍ട്സിന്റെ ബാനറില്‍ ഒരുക്കുന്ന ചലച്ചിത്രത്തിന് സംഗീതം ഒരുക്കാന്‍ അവര്‍ രവീന്ദ്രന്‍ മാഷിനെയാണ് സമീപിച്ചത്. അദ്ദേഹം താന്‍ ഒരുക്കുന്ന ഗാനം ആലപിക്കുന്നതിനായി യേശുദാസിനെ സമീപിച്ചു.

എന്നാല്‍ യേശുദാസ് തന്റെ തീരുമാനം മാറ്റാന്‍ ഒരുക്കമല്ലെന്നും തരംഗിണിക്ക് വേണ്ടിമാത്രമേ താന്‍ പാടുന്നുള്ളുവെന്നും മറ്റൊരു ബാനറിനായി പാടുന്നില്ലെന്നും പറഞ്ഞു. ഇതോടെ രവീന്ദ്രനും ഒരു തീരുമാനമെടുത്തു. ദാസേട്ടന്‍ പാടുന്നില്ലെങ്കില്‍ ഞാനും മറ്റുവല്ല പണിക്കും പോകുമെന്നായി. താന്‍ ഒരുക്കിയ ചില പാട്ടുകള്‍ക്ക് സംഗീതം കൊടുത്തിട്ടുണ്ടെന്നും ഒന്നുകേള്‍ക്കണമെന്നും രവീന്ദ്രന്‍ യേശുദാസിനോട് ആവശ്യപ്പെട്ടു. നിര്‍ബന്ധത്തിന് വഴങ്ങി അവസാനം യേശുദാസ് പാട്ടുകള്‍ കേട്ടു. പാട്ടു കേട്ടതോടെ അദ്ദേഹത്തിന്റെ നിലപാടും മാറി. അങ്ങനെയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ സുന്ദര ഗാനങ്ങള്‍ പിറന്നത്. പിന്നീടുള്ള ഹിറ്റുകളുടെ തുടക്കമായിരുന്നു അത്.

തൊട്ടടുത്ത വര്‍ഷം പ്രണവം ആര്‍ട്സ് തന്നെ നിര്‍മ്മിച്ച സംഗീതത്തിന് പ്രാധാന്യം നല്‍കിയ ചിത്രം ഭരതവും സൂപ്പര്‍ഹിറ്റായി. രാമകഥാഗാനലയം എന്ന ഭരതത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും യേശുദാസിനെ തേടി എത്തി. രവീന്ദ്രന്‍ മാഷിന് പ്രത്യേക പരാമര്‍ശവും. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മികച്ച സംഗീത പുരസ്‌കാരങ്ങള്‍ മലയാളത്തിന് ലഭിച്ചതോടെ യേശുദാസ്- രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ വമ്ബന്‍ ഹിറ്റുകള്‍ പിറന്നു. മോഹന്‍ലാല്‍- സിബി മലയില്‍- ലോഹിതദാസ്- രവീന്ദ്രന്‍- യേശുദാസ് ടീമിലെത്തിയ ഗാനങ്ങള്‍ മലയാളികള്‍ ഇന്നും ആഘോഷിക്കുകയാണ്.

about yesudas

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top