Connect with us

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയുടേതെന്ന് സനൽകുമാർ ശശിധരൻ!

Malayalam Breaking News

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയുടേതെന്ന് സനൽകുമാർ ശശിധരൻ!

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയുടേതെന്ന് സനൽകുമാർ ശശിധരൻ!

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയുടേതെന്ന് സനൽകുമാർ ശശിധരൻ. . സനൽകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചോല റിലീസിന് ഒരുങ്ങുകയാണ്. നിമിഷ സജയൻ എന്ന നടിയെ എക്കാലത്തേക്കും അടയാളപ്പെടുത്തി എന്നതിൽ വലിയ സന്തോഷമുണ്ടെന്നും സനൽകുമാർ കുറിച്ചു .അപാരമായ ഫ്രെയിംമിംഗ് സെൻസുള്ള സ്ത്രീയെന്നാണ് നിമിഷയെ സംവിധായകൻ വിശേഷിപ്പിച്ചിരിക്കുന്നത്.

നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവ നടനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ചോല. വെനീസ് ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു . ചിത്രം ഡിസംബർ ആറിന് തീയറ്ററുകളിലെത്തും. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജും കാർത്തിക് സുബ്ബരാജും ചേർന്നാണ് ചിത്രം നിർമിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

നിമിഷ സജയൻ നാളെയുടെ ഫിലിം മേക്കറാണ്. അവരുടെ വരകളിലും വരികളിലും അത് പ്രകടമാണ്. അപാരമായ ഫ്രെയിംമിംഗ് സെൻസുള്ള സ്ത്രീ. ചോലയിൽ അവർ ശ്രദ്ധയിൽ പെടുത്തിയ ഒരു ഷോട്ടുണ്ട്. സൂക്ഷ്മതയെ ഒപ്പിയെടുക്കാനുള്ള അഭിനിവേശം ആ ചൂണ്ടിക്കാട്ടലിലുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷക്ക്. സെക്സി ദുർഗ തിയേറ്ററിൽ നിന്നും കണ്ട ഏക മലയാള ചലച്ചിത്ര പ്രവർത്തക അവരായിരിക്കും. ഏറെമുൻപ് എഴുതി നടന്ന് തളർന്നുപേക്ഷിച്ച ഒരു സ്ക്രിപ്ടിനെക്കുറിച്ച് വീണ്ടും ഓർക്കുന്നതു തന്നെ സെക്സി ദുർഗയുടെ പ്രദർശനം എറണാകുളത്തെ ഒരു തിയേറ്ററിൽ നടക്കുമ്പോൾ അവിടെ വെച്ച് അവരെ കാണുമ്പോഴാണ്.

ഈടയും തൊണ്ടിമുതലും കണ്ടിഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവരെ ഉൾപെടുത്തി ഒരു സിനിമ ചെയ്യണമെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. പക്ഷെ സെക്സി ദുർഗ തിയേറ്ററിൽ നിന്നു കാണണമെന്ന് അവർക്ക് തോന്നി എന്നത് ഇവരോടൊപ്പം സിനിമ ചെയ്യണമല്ലോ എന്ന ഒരാഗ്രഹമുണ്ടാക്കി. അങ്ങനെയാണ് ചോലക്ക് ജീവൻ വെക്കുന്നത്. നിമിഷക്ക് ചോലയിൽ അങ്ങനെയൊരു റോളുണ്ടായിരുന്നെന്ന് നിമിഷക്കറിയില്ല ഇതുവരെ. ജനങ്ങൾ കാണും മുൻപേ തന്നെ ചോല, നിമിഷ സജയൻ എന്ന നടിയെ എക്കാലത്തേക്കും അടയാളപ്പെടുത്തി എന്നതിൽ വലിയ സന്തോഷമുണ്ട്. ഡിസംബർ 6 ന് അവർ കാണികളുടെ ഹൃദയം കീഴടക്കും.

sanalkumar sashidharan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top