ഓരോ ആഘോഷങ്ങളും മലയാളികൾക്ക് തിയേറ്ററിൽ വിരുന്നൊരുക്കനായി കൂടുതലായും ശ്രമിക്കാറുണ്ട്.ഓണം തുടങ്ങി എല്ലാം ആഘോഷങ്ങൾക്കും ഇവിടെ റിലീസുകൾ റെഡിയാണ്.മലയാള സിനിമയിൽ ഇരു താരരാജാക്കന്മാരും നേർക്ക് നേർ വരുമ്പോൾ തിയേറ്ററിൽ ഒരു മത്സരം തന്നെ കാണാൻ കഴിയും എന്നതിൽ സംശയമില്ല.ഇരു താരങ്ങളും എത്തുമ്പോഴൊക്കെയും ആരാധകർക്ക് ആവേശമാണുള്ളത്.കാരണം വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മുട്ടിയും മോഹൻലാലും.ഇതിനൊപ്പമാണ് മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത്തവണയും സൂപ്പര്‍താരചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു.
ക്രിസ്മസ് എത്തുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം സിനിമക്കായുള്ള കാത്തിരിപ്പിലാണ്.പക്ക എന്റര്ടെയ്നര് ചിത്രങ്ങളാണ് ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിഷുവിന് പിന്നാലെ മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍ ക്രിസ്മസിനും നേര്‍ക്കുനേര്‍ വരുന്നു എന്ന വാർത്തയായിരുന്നു എത്തിയിരുന്നത് എന്നാൽ.ഷൈലോക്കും ബിഗ്ബ്രദറും ക്രിസ്മസ് റിലീസായി എത്തുമെന്നതിനാല്‍ ആരാധകരും ഏറെ ആകാക്ഷയിലായിരുന്നു പക്ഷെ ആരധകർക്കു നിരാശ ഉണ്ടാക്കുന്ന വർത്തയാണിപ്പോൾ എത്തുന്നത്.ബിഗ് ബ്രദര്‍ ഡിംസംബറില്‍ റിലീസിന് എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ വൈകുന്നതാണ് കാരണം. ചിത്രം ജനുവരിയിലാകും തിയേറ്ററുകളിലെത്തുക.
തുടക്കം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഫസ്റ്റ് ലുക്ക്, ടീസര്‍, ട്രയിലര്‍, ഗാനങ്ങള്‍ എല്ലാം ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞതുമാണ്. എല്ലാതരത്തിലുമുള്ള സിനിമകളും ഇത്തവണ റിലീസിനുമുണ്ട്. ചരിത്ര സിനിമയുമായാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. നവംബറില്‍ എത്തേണ്ടിയിരുന്ന ചിത്രം ഡിസംബറിലേക്ക് നീങ്ങിയതില്‍ ആരാധകരും അതൃപ്തിയിലാണ്. അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണെന്നും ഡിസംബര്‍ 12ന് സിനിമ എത്തുമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ക്രിസ്മസ് റിലീസായെത്തുന്ന മറ്റ് സിനിമകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.
ഏത് തരത്തിലുള്ള കഥാപാത്രമായാലും അനായാസേന തന്നിലേക്ക് ആവാഹിക്കാറുള്ള താരമാണ് മമ്മൂട്ടി. കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടുമൊരു ചരിത്ര സിനിമയുമായി എത്തുകയാണ് മമ്മൂട്ടി. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്ക് സിനിമയെത്തുന്നത്. സിനിമയുടെ റിലീസ് നീട്ടിയതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നറിയിച്ചും അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. മാമാങ്ക മഹോത്സവത്തെ പുനാരവിഷ്ക്കരിച്ച് പത്മകുമാറും സംഘവുമെത്തുമ്പോള്‍ ബോക്സോഫീസിലും പുതുചരിത്രമെഴുതുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഡ്രൈവിംഗ് ലൈസന്‍സുമായാണ് പൃഥ്വിരാജ ക്രിസ്മസിന് എത്തുന്നത്. നായകനും നിര്‍മ്മാതാവുമായാണ് ഇത്തവണ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാലാണ് സിനിമ സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഡിസംബര്‍ 20ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ പൂരത്തിനിടയില്‍ പൂരനഗരിയില്‍ വെച്ചായിരുന്നു തൃശ്ശൂര്‍ പൂരമെന്ന സിനിമയുടെ പ്രഖ്യാപനവും നടന്നത്. ഫ്രൈഡേ ഫിലിംസിന്‍രെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തൃശ്ശൂരിന്രെ തനത് ശൈലിയിലുള്ള ഭാഷയും പൂരത്തിന്‍രെ എല്ലാവിധ ഭാവങ്ങളുമുള്ക്കൊള്ളിച്ചുള്ള ചിത്രവുമായിരിക്കും ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഡിസംബര്‍ 20നാണ് ഈ ചിത്രവും എത്തുന്നത്.
ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ അരുണ്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് ധമാക്ക. നിക്കി ഗല്‍റാണി, മുകേഷ് , ഉര്‍വശി, ഹരീഷ് കണാരന്, ഷാലിന്‍ സോയ, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, അഡാര്‍ ലവ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മുഴുനീള ചിരിപ്പടവുമായാണ് ഒമര്‍ ലുലു എത്തുന്നതെന്ന് ഷൈജു ദാമോദരനും വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 20നാണ് സിനിമയെത്തുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമായ ദിലീപ് നായകനായെത്തുന്ന മൈ സാന്റയും ക്രിസ്മസിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. കൃത്യമായ റിലീസ് തീയതി പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജാക്ക് ഡാനിയലിന് ശേഷമായാണ് സാന്റയുമായി ദിലീപ് എത്തുന്നത്.
മഞ്ജു വാര്യരുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരുന്നു ഹൗ ഓള്‍ഡ് ആര്‍യൂ. ഇടവേള അവസാനിപ്പിച്ച് ഈ ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. റോഷന് ആന്‍ഡ്രൂസും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. നിരുപമയ്ക്ക് ശേഷം മാധുരിയായെത്തുകയാണെന്നും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനവും അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അറിയിച്ച് മഞ്ജു വാര്യര്‍ എത്തിയിരുന്നു. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
ഷെയ്ന് നായകനായെത്തുന്ന വലിയ പെരുന്നാളും ഇത്തവണത്തെ ക്രിസ്മസിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. ഡിസംബര്‍ 20ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ഗാനവുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമായി മാറിയിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...