Connect with us

ഒരു നടനെ വിമർശിച്ചാൽ പിന്നെ ആരാധകരിൽ നിന്ന് ഭീഷണി;മലയാളികളുടെ താരാരാധന നിരാശാജനകം;പൃഥ്വിരാജ്!

Malayalam Breaking News

ഒരു നടനെ വിമർശിച്ചാൽ പിന്നെ ആരാധകരിൽ നിന്ന് ഭീഷണി;മലയാളികളുടെ താരാരാധന നിരാശാജനകം;പൃഥ്വിരാജ്!

ഒരു നടനെ വിമർശിച്ചാൽ പിന്നെ ആരാധകരിൽ നിന്ന് ഭീഷണി;മലയാളികളുടെ താരാരാധന നിരാശാജനകം;പൃഥ്വിരാജ്!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് താരത്തിൻറെ ചിത്രങ്ങൾക്കൊക്കെയും വളരെ ഏറെ പ്രക്ഷക പിന്തുണയാണ് നൽകുന്നത്.താരത്തിനെ മാതൃകയാക്കുന്ന ഇന്ന് മലയാളികൾ ഒന്നടങ്കം.മാത്രമല്ല സിനിമ ലോകവും താരത്തിന്റെ ആരധകരാണ്.ഇന്ന് മലയാള സിനിമയിൽ ഏറ്റവും വിജയകരമായ നേട്ടങ്ങൾ കൈവരിക്കുന്ന ഒരേയൊരു വ്യക്തിയെ ഉള്ളു . അത്.പൃഥ്വിരാജ് ആണ്. നടനായും ഇപ്പോൾ നിർമാതാവും സംവിധായകനായുമൊക്കെ പൃഥ്വിരാജ് തന്റെ പതിനേഴു വർഷത്തെ സിനിമ ജീവിതത്തിൽ മാറിക്കഴിഞ്ഞു.ഇനി എമ്പ്‌രാൻ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് പൃഥ്വിരാജ് . മലയാള സിനിമയിലെ ആദ്യ 200 കോടി ചത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഇനിയും വിജയങ്ങൾ കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് . എന്നാൽ ഈ വിജയങ്ങളിലേക്കൊക്കെയുള്ള പ്രിത്വിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്.മലയാളികളുടെ താരാരാധനയെ കുറിച്ചാണ് താരം ഇപ്പോൾ വ്യക്തമാക്കുന്നത്. മലയാളി ആരാധകരുടെ താരാരാധന നിരാശാജനകം എന്ന് നടൻ പൃഥ്വിരാജ്. ഏറ്റവും യുക്തിയോടെ ചിന്തിക്കുന്ന ആരാധകരാണ് മലയാളത്തിൽ ഉള്ളത് എന്ന് ഈ കാലഘട്ടത്തിൽ നമുക്ക് അവകാശപ്പെടാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യങ്ങൾ​ പറഞ്ഞത്.

“കഴിഞ്ഞ കുറേ വർഷങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവർ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. നിങ്ങൾ​ ഒരു നടനെ വിമർശിച്ചാൽ പിന്നെ അവരുടെ ആരാധകരിൽ നിന്നും വളെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നിങ്ങൾ നേരിടേണ്ടി വരും. നമ്മൾ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കിൽ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകർ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവർ എന്ന് അവകാശപ്പെടാൻ ഇനി നമുക്ക് സാധിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഒരു ജനക്കൂട്ടം എന്ന നിലയിൽ നമ്മൾ എല്ലാത്തരം ഭാഷകളിലുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണ്,” എന്നും പൃഥ്വിരാജ് പറഞ്ഞു.

പുരുഷാധിപത്യപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും, എന്നാൽ അതാണ് ശരിയെന്ന് പറഞ്ഞുവയ്ക്കുന്നതാവരുത് ആ സിനിമ എന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ശരിയാകുകയും അതൊരു പ്രത്യേക പക്ഷം പിടിക്കുന്നതാകുകയും ചെയ്യണമെന്നില്ലെന്നും, കലയുടെ കാര്യത്തിൽ നമുക്ക് അത്തരം നിർബന്ധങ്ങൾ വയ്ക്കാൻ സാധിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

നിലവിൽ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. അട്ടപ്പാടിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പൃഥ്വിരാജിനൊപ്പം ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിർവഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രമായി ബിജു മേനോനും കോശി എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായാണ് ബിജു മേനോന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. 16 വര്‍ഷത്തെ പട്ടാള സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

about prithviraj sukumaran

More in Malayalam Breaking News

Trending

Recent

To Top